

കോഴിക്കോട്: കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് ജില്ലാ (കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ്) ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇ പി മുഹമ്മദ് സുപ്രഭാതം (പ്രസിഡന്റ്), സയ്യിദ് അലി ശിഹാബ് തങ്ങള്‍ സിറാജ് (ജോയിന്റ് സെക്രട്ടറി) എന്നിവരെയാണ് കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്.

പ്രസിഡന്റ് സ്ഥാനാര്‍ഥി ഇ പി മുഹമ്മദ് 206 വോട്ടും ജോ. സെക്രട്ടറി സയ്യിദ് അലി ശിഹാബ് തങ്ങള്‍ 309 വോട്ടും നേടി. പി കെ സജിത്ത് ദേശാഭിമാനി (സെക്രട്ടറി), ടി ഷിനോദ് കുമാര്‍ മാതൃഭൂമി (ട്രഷറര്‍),
എ ബിജുനാഥ് മാധ്യമം, കെ എസ് രേഷ്മ വീക്ഷണം (വൈസ് പ്രസിഡന്റുമാര്‍), പി വി ജോഷില കൈരളി (ജോയിന്റ് സെക്രട്ടറി) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി കെ പി രമേഷ് (ഇ- ന്യൂസ്), പി പി അനില്‍ കുമാര്‍ ( ജനയുഗം), കെ എ ഹര്‍ഷാദ് (ചന്ദ്രിക), മിതോഷ് ജോസഫ് (ദി ഹിന്ദു), എ എ അശ്വതി (മാതൃഭൂമി), നിഷാദ് കുര്യന്‍ (മലയാള മനോരമ), പി ഗിരീഷ് കുമാര്‍ (കേസരി വാരിക), ശ്യാം കെ വാര്യര്‍ (അമൃത ടി വി) എന്നിവരെ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

പ്രസ് ക്ലബില്‍ നടന്ന തെരഞ്ഞെടുപ്പ് നടപടികള്‍ റിട്ടേണിങ് ഓഫീസര്‍ എ വി ഫര്‍ദിസ്, അസി. റിട്ടേണിങ് ഓഫീസര്‍ രമേശ് കോട്ടൂളി എന്നിവര്‍ നിയന്ത്രിച്ചു. എം അബ്ദുറഹിമാന്‍, എം സുധീന്ദ്ര കുമാര്‍ എന്നിവര്‍ നിരീക്ഷകന്മാരായിരുന്നു.
സി വിനോദ് ചന്ദന്‍, പ്രദീപ് ഉഷസ്, സി വി ഗോപാലകൃഷ്ണന്‍, വി കെ ജാബിര്‍, എം വി ഫിറോസ്, എന്‍ രാജീവ്, കെ സി റിയാസ്, അജീഷ് അത്തോളി, വിനോദ് താമരശ്ശേരി, പി ശശികുമാര്‍, അഭിലാഷ് മോഹന്‍ദാസ്, ടി മുംതാസ്, മിനു മുതാംസ്, അഫ്സല്‍ കോളിക്കല്‍, വി വി സഞ്ജീവ്, എം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

