വയനാട് ദുരന്തം: ഖത്തര്‍ വെളിച്ചം പ്രാര്‍ഥന സദസ്സ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ വെളിച്ചം വെളിയങ്കോട് മാസന്തര യോഗം വയനാട് ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും പ്രാര്‍ഥന സദസ്സ് സംഘടിപ്പിക്കുകയും ചെയ്തു. ദുരന്ത മേഖലയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്ന മുഴുവന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വിവിധ സഹായ സഹകരണങ്ങള്‍ കൊണ്ട് വയനാടിനെ ചേര്‍ത്തുപിടിക്കുന്ന മുഴുവന്‍ മനുഷ്യസ്‌നേഹികള്‍ക്കും ഖത്തര്‍ വെളിച്ചം കൃതജ്ഞത രേഖപ്പെടുത്തുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

city exchange

യോഗത്തിന് ഖത്തര്‍ വെളിച്ചം പ്രസിഡന്റ് ശഫാഅത്ത് വെളിയംകോട് അധ്യക്ഷത വഹിച്ചു. റഫീഖ് സൂപ്പി, ജലീല്‍ പി കെ എം, അബ്ദുള്ള വെളുത്തപ്പന്‍, ബിജേഷ് കൈപ്പട, ശിഹാബ് ബി എസ്, ഷുഹൈബ് എന്നിവര്‍ സംസാരിച്ചു. അക്ബര്‍ പുതിയിരുത്തി സ്വാഗതവും റഫീഖ് പന്തല്‍ നന്ദിയും രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!