ഐ സി എഫ് സ്‌നേഹസംഗമം സംഘടിപ്പിച്ചു

Web Desk
1 Min Read

മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ബഹ്‌റൈന്‍ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഉമ്മുല്‍ ഹസം റീജിയന്‍ കമ്മിറ്റി സ്‌നേഹ സംഗമം സംഘടിപ്പിച്ചു. ഉമ്മുല്‍ ഹസം സുന്നി സെന്ററില്‍ നടന്ന സംഗമം അബ്ദുറസാഖ് ഹാജി ഇടിയങ്ങരയുടെ അധ്യക്ഷതയില്‍ ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ. എം സി അബ്ദുല്‍ കരീം ഹാജി ഉദ്ഘാടനം ചെയ്തു.

city exchange

ചടങ്ങില്‍ പ്രവാചക ജീവിതത്തെ കുറിച്ച് പ്രശസ്ത എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ എഴുതി ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച ‘സ്നേഹമായ്, ആര്‍ദ്രമായ്’ എന്ന പുസ്തകവിതരണവും നടന്നു. പ്രവീണ്‍ ഉമ്മുല്‍ ഹസം, ബാബു എന്നിവര്‍ സംസാരിച്ചു. ഐ സി എഫ് റീജിയന്‍ സെക്രട്ടറി അസ്‌കര്‍ താനൂര്‍ സ്വാഗതവും അസീസ് പൊട്ടച്ചിറ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!