അഭയാര്‍ഥി അത്ലറ്റുകളെ പിന്തുണയ്ക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ് ശൈഖ് ജോവാന്‍

Web Desk
1 Min Read

ലോസാന്‍: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും ഒളിമ്പിക് റഫ്യൂജ് ഫൗണ്ടേഷന്റെ ബോര്‍ഡ് അംഗവുമായ ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍ താനി അഭയാര്‍ഥി അത്ലറ്റുകളെ പിന്തുണയ്ക്കുന്നതിനും സമാധാനത്തിനും സാമൂഹിക ഐക്യത്തിനുമുള്ള ഉപകരണമായി കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഖത്തര്‍ ഒളിംപിക് കമ്മിറ്റിയുടെ ആഴത്തിലുള്ള പ്രതിബദ്ധത ഊന്നിപ്പറഞ്ഞു.

city exchange

ലോകമെമ്പാടും കായിക വിനോദത്തിന്റെ മാനുഷിക സ്വാധീനം വിശാലമാക്കുന്നതില്‍ ഒളിമ്പിക് പങ്കാളിത്തത്തിന്റെ പ്രാധാന്യം സ്വിറ്റ്സര്‍ലന്‍ഡിലെ ലോസാനിലുള്ള ഒളിമ്പിക് ഹൗസില്‍ നടന്ന ഒളിംപിക് റഫ്യൂജ് ഫൗണ്ടേഷന്റെ വാര്‍ഷിക ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ കായിക വിനോദത്തിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ആതിഥേയത്വം വഹിച്ച ഒളിമ്പിസം 365- സ്പോര്‍ട് ഫോര്‍ എ ബെറ്റര്‍ വേള്‍ഡ് ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.

മാനുഷിക ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിന് കായിക വിനോദത്തെ ഉപയോഗപ്പെടുത്തുന്നതില്‍ ഖത്തറിന്റെ അനുഭവം വികസിപ്പിക്കാനും മെച്ചപ്പെടുത്താനും കഴിയുന്ന പായോഗിക മാതൃക വാഗ്ദാനം ചെയ്യുന്നുവെന്ന് ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍ താനി അഭിപ്രായപ്പെട്ടു. അഭയാര്‍ഥി കുട്ടികള്‍ക്കും യുവാക്കള്‍ക്കും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും അവരുടെ പുതിയ സമൂഹങ്ങളുമായി അര്‍ഥപൂര്‍ണ്ണമായി സംയോജിപ്പിക്കാനും കഴിയുന്ന സുരക്ഷിത ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനും സംയുക്ത സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനും അന്താരാഷ്ട്ര പങ്കാളികളുമായി പ്രവര്‍ത്തിക്കുന്നത് തുടരാനുള്ള ഖത്തര്‍ ഒളിംപിക് കമ്മിറ്റിയുടെ സന്നദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!