

കൊച്ചി: വിദ്യാഭ്യാസ വകുപ്പിലെ പല തീരുമാനങ്ങളിലും അധ്യാപകരും വിദ്യാര്‍ഥികളും ഒരുപോലെ കോടതി കയറേണ്ടി വരുന്നതും തീരുമാനങ്ങള്‍ കോടതികള്‍ തളളിപ്പറയുന്നതും ഭരണപരാജയമാണന്നും ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പല നിര്‍ദേശങ്ങളും അപ്രായോഗികമാണന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ സമ്മതിച്ചതിനാല്‍ തുറന്ന ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാവണമെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) ആവശ്യപ്പെട്ടു.

സംസ്ഥാനം നേടിയ വിദ്യാഭ്യാസ നേട്ടങ്ങളും ശേഷികളും നഷ്ടപ്പെടുത്തുമെന്ന ആശങ്ക നിലനില്‍ക്കെ സ്‌കൂള്‍ സമയമാറ്റത്തിലും ഘടന മാറ്റത്തിലും അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും ആശങ്കയകറ്റാനും സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് ആവശ്യപ്പെട്ടു. കെ എ ടി എഫ് എറണാകുളം ജില്ല സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എ ടി എഫ് ജില്ല പ്രസിഡന്റ് സി എസ് സിദ്ധീഖ് അധ്യക്ഷത വഹിച്ചു. കെ എ ടി എഫ് സംസ്ഥാന വൈസ് പ്രസിഡന്റ പി ടി അബ്ദുറഹീം, സംസ്ഥാന സെക്രട്ടറി മന്‍സൂര്‍ മാടമ്പാട്ട്, കെ എ ടി എഫ് ജില്ല ജനറല്‍ സെക്രട്ടറി പി എ കബീര്‍, ട്രഷറര്‍ എ എം ത്വാഹ, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ എ.നൗഷാദ്, വി കെ ലൈല, എം എം സലീം മൈലൂര്‍, എം എം നാസര്‍, പി എം സുബൈര്‍, കെ എം ഷമീര്‍ കരിപ്പാടം, വി പി അബൂബക്കര്‍, മുര്‍ഷിദ് എളയൂര്‍, അബ്ദുറസ്സാഖ് വാഫി, ഫസീല അബ്ബാസ്, ബഷീര്‍ ഉപ്പുകണ്ടം, അബ്ദുസ്സലാം ഇസ്ലാഹി, മുജീബ് കെ എസ്, കെ എ ജമീല ടീച്ചര്‍ മട്ടാഞ്ചേരി, ശിഹാബ് കെ എ പെരുമ്പാവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
