എഴുത്തുമുറി
കരളലിയിക്കും വയനാട്
വയനാടിന് മക്കളെയോര്‍ത്തുയെന്റുള്ളം
തോരാതെ കണ്ണുനീര്‍ ധാരയായി
മുണ്ടക്കൈ ചൂരല്‍മലയും മനസ്സിലേറുമ്പോള്‍
സഹിക്കുവാനാകാതെ മനവും തേങ്ങി
പ്രകൃതിയുടെ ഭീകര താണ്ഡവനൃത്തത്തില്‍
കലികേറി പെയ്‌തൊരു പേമാരിയില്‍
മണ്ണും കല്ലും മരങ്ങളും പ്രവാഹമായ്
ഒഴികിയെത്തുന്നു സര്‍വ്വനാശിയായ്
തകരുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിസ്സഹായരായ്
പ്രാണനായ് കൈകാലിട്ടടിക്കുന്നു മാനുജര്‍
പിടിച്ചതുമില്ലാ ചവിട്ടിയതുമില്ലാ ഒഴുകിയവര്‍
മരണംപുല്‍കി നിത്യതയിലായ്
ഉറ്റവര്‍ അയല്‍ക്കാര്‍ മക്കള്‍ മാതാപിതാക്കള്‍
സോദരരെല്ലാം കണ്ണീരോര്‍മ്മകളായ്
നിസ്സാഹരായ് നിരക്കും മനസ്സുകള്‍ക്കുചുറ്റും
സങ്കടം സഹിക്കാതെ വിതുമ്പുന്നവരേറെയും
തോരാത്ത കണ്ണുനീര്‍ പെയ്തുതീരാതെ
നെഞ്ചോട് ചേര്‍ത്താലും ആശ്വസിപ്പിക്കാനാവുമോ
ഇല്ല സഹിക്കുന്നില്ല നമുക്ക് കണ്ടുനില്‍ക്കാനും
വേദനയില്‍ നീറുന്ന അകതാരിലും
തുല്ല്യദു:ഖിതരേറെ നഷ്ടങ്ങളില്‍
വീടും സമ്പാദ്യവും മനസ്സും ബന്ധങ്ങളും
ഓര്‍മ്മകള്‍വീണ്ടും ഓര്‍മ്മകളായ് തെളിയുമ്പോള്‍
ഓമനമുഖങ്ങള്‍ ഉള്ളില്‍ പതിയുമ്പോള്‍
തീരാത്ത വേദന മറക്കാത്ത നൊമ്പരം
ഓര്‍ക്കുവാനിഷ്ടപ്പെടാത്ത ദിനങ്ങളും
സഹിക്കില്ല, സഹിക്കാനാകുന്നുമില്ല
ജീവനായ് അലറി കരയുന്നവരുടെ രോദനം
കാലത്തിന്‍ മായ്ക്കാത്ത മുറിപ്പാടുകളായെന്നില്‍
ജീവിതയാത്രയില്‍ മറക്കാനാകുമോയെന്നും!