കാണാതായ ഹൈദരാബാദ് സ്വദേശി ഖത്തര്‍ ജയിലില്‍

Web Desk
1 Min Read

ഹൈദരാബാദ്: കഴിഞ്ഞ 15 ദിവസമായി കാണാതായ ഹൈദരാബാദ് സ്വദേശിയായ 31കാരനെ ഖത്തറിലെ ജയിലില്‍ കണ്ടെത്തി. വിസയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ദുഹൈല്‍ ജയിലിലാണ് ഇയാളെ പാര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

city exchange

രണ്ട് വര്‍ഷം മുമ്പ് ഖത്തറിലേക്ക് പോയ മുഹമ്മദ് ഖത്തറിലെ വിസിയോക്ക് എന്‍ഡ്ലെസില്‍ സിസിടിവി ടെക്നീഷ്യനില്‍ ജോലി ചെയ്തു വരികയായിരുന്നു. കുടുംബത്തിന് ഇയാളുമായുള്ള എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടതോടെയാണ് കാണാതായതായി സംശയമുയര്‍ന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജയിലിലുള്ളതായി തിരിച്ചറിഞ്ഞതെന്ന് സ്രോതസ്സിനെ ഉദ്ധരിച്ച് സിയാസത് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

മുഹമ്മദ് അവസാനമായി മാതാവുമായി സംസാരിച്ചത് ജൂലൈ 31നായിരുന്നു. പൊലീസ് തന്നെ വിളിച്ചതായും പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ പറഞ്ഞതായും മുഹമ്മദ് മാതാവിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനുമായി മുഹമ്മദിന്റെ ഖത്തറിലെ സഹോദരി ഭര്‍ത്താവ് ബന്ധപ്പെട്ടപ്പോഴാണ് ജയിലിലാണെന്ന വിവരം ലഭിച്ചത്. എങ്കിലും ജയിലില്‍ സന്ദര്‍ശിക്കാനായില്ല.

വിസയുടെ കാലാവധി കഴിഞ്ഞതിനാലായിരിക്കാം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചുട്ടുണ്ടാവുകയെന്നാണ് താന്‍ കരുതിയതെന്നാണ് മുഹമ്മദിന്റെ മാതാവിനെ ഉദ്ധരിച്ച് സിയാസത് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!