

ദോഹ: വയനാട് പ്രളയ ദുരന്തത്തില്‍ പ്രയാസമാനുഭവിക്കുന്നവരെ സഹായിക്കാനായി ഖത്തറിലെ ഫുട്ബോള്‍, ക്രിക്കറ്റ് കൂട്ടായ്മയായ മുഹമ്മദന്‍സ് ഖത്തറും. അംഗങ്ങളില്‍ നിന്നു മാത്രം സമാഹരിച്ച അരലക്ഷം രൂപയുടെ സഹായം ഒന്നാം ഘട്ടമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

മുഹമ്മദന്‍സ് രക്ഷാധികാരി ഷറഫ് ഹമീദ്, അനസ് ഉമ്മര്‍ എന്നിവര്‍ ചേര്‍ന്ന് കേരള റവന്യൂ വകുപ്പ് മന്ത്രി കെ രാജന് തുക കൈമാറി.

മുഹമ്മദന്‍സ് ഖത്തര്‍ ഭാരവാഹികളായ ഹംദാന്‍ ഹംസ, കെ ജി റഷീദ്, ഷൈദാജ്, മുഹമ്മദ് സലീം എന്നിവര്‍ ധനസമാഹരണത്തിന് നേതൃത്വം നല്കി.
