

ദോഹ: ഖത്തറിലെ മികച്ച ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ അമീറിന്റെ ഭാര്യ ശൈഖ ജൊവാഹര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹൈം അല്‍ താനി ആദരിച്ചു. ഹൈസ്‌കൂള്‍ ഡിപ്ലോമ നേടുന്നതില്‍ വിജയിച്ച വിദ്യാര്‍ഥിനികളെ ശൈഖ ജൊവാഹര്‍ അഭിനന്ദിക്കുകയും അവരുടെ മികവിനെയും കൈവരിച്ച മികച്ച നേട്ടത്തെയും പ്രശംസിക്കുകയും ചെയ്തു. അക്കാദമിക്, യൂണിവേഴ്‌സിറ്റി കരിയറിലെ കൂടുതല്‍ വിജയങ്ങളും മികവും അവര്‍ക്ക് ആശംസിച്ചു.

വിദ്യാര്‍ഥിനികളും അവരുടെ രക്ഷിതാക്കളും ശൈഖ ജൊവാഹറിന്റെ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദിയും അഭിനന്ദനവും അറിയിച്ചു.

ചടങ്ങില്‍ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിന്‍ത് അലി അല്‍ ജബ്ര്‍ അല്‍ നുഐമിയും പങ്കെടുത്തു.
