

ദോഹ: ഖത്തറിലെ സാമൂഹ്യ- സാംസ്കാരിക- ജീവ കാരുണ്യ രംഗത്ത് നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മുഹമ്മദ് ഷാനവാസ്, കെ കെ ഉസ്മാന് എന്നിവര്‍ രക്ഷാധികാരികളും ജോപ്പച്ചന്‍ തെക്കെകുറ്റ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമാണ്. അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി എ പി മണികണ്ഠന്, സിദ്ധീഖ് പുറായില്‍, കെ വി ബോബന്, അബ്രഹാം കെ ജോസഫ്, ഡേവിസ് ഇടശ്ശേരി, കമാല്‍ കല്ലത്തായില്‍, അബ്ദുല്‍ അഹദ് മുബാറക് എന്നിവരെ തെരഞ്ഞെടുത്തു.

ഹൈദര്‍ ചുങ്കത്തറയാണ് പ്രസിഡന്റ്. ബഷീര്‍ തുവാരിക്കല്‍ ജനറല്‍ സെക്രട്ടറി (ഓര്‍ഗനൈസിംഗ്), ഈപ്പന് തോമസ് ട്രഷറര്‍ സ്ഥാനങ്ങളിലേക്കും താജുദ്ദീന് ചിറക്കുഴി, വി എസ് എ റഹ്മാന്, ഷിബു സുകുമാരന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുക്കപ്പെട്ടു.
പ്രോഗ്രാം കമ്മറ്റി ചെയര്മാന്: പ്രദീപ് പിള്ളൈ, ജനറല്‍ സെക്രട്ടറിമാര്‍: അബ്ദുല്‍ മജിദ് സി എ, പി കെ റഷീദ്, സുരേഷ് യു എം, അശ്റഫ് നന്നംമുക്ക്, ബി എം ഫാസില്‍, ആന്റണി ജോണ്‍ (ജോയ്), ഷെമീര്‍ പുന്നൂരാന്‍, മുനീര്‍ പള്ളിക്കല്‍, സെക്രട്ടറിമാര്‍: അഡ്വ. മഞ്ജുഷ ശ്രീജിത്ത്, ജിഷ ജോര്‍ജ്, ഷാഹുല്‍ ഹമീദ്, ശിഹാബ് കെ ബി, ഷാജി കരുനാഗപ്പള്ളി, അശ്റഫ് ഉസ്മാന്, എം പി മാത്യു, ബിജി തോമസ്, അബ്ദുല്‍ ലത്തീഫ്, അന്ഹര് ടി എ
ജോയന്റ് ട്രഷറര്‍: സുമേഷ് കെ, ഓഡിറ്റര്‍: അബ്ദുല്‍ റഊഫ്, മീഡിയ കണ്‍വീനര്‍: സര്‍ജിത് കുട്ടംപറമ്പത്ത്, കള്‍ച്ചറല്‍ കണ്‍വീനര്‍: വിനോദ് പുത്തന്‍ വീട്ടില്‍, സ്പോര്‍ട്സ് വിംഗ് കണ്‍വീനര്‍: ഫൈസല്‍ ഹസ്സന്, സ്പോര്‍ട്സ് വിംഗ് ജോയന്റ് കണ്‍വീനര്‍: ഡോ. ജോര്‍ജ് ജോസഫ് (റോയ്), എക്സിക്യൂട്ടീവ് അംഗങ്ങള്‍: ടി പി റഷീദ്, ജോണ്സണ് ഊക്കന്‍, സി എ സലാം, താജുദ്ധീന്‍ ചാറുപടിക്കല്, അശ്റഫ് വാകയില്‍, ഷെഹീം മേപ്പാട്ട്, സജീദ് താജുദ്ധീന്‍, മൂസ എം എം, കരീം ലബ്ബ, പി സി ജെയിംസ് കുട്ടി, ഷമീര്‍ പട്ടാമ്പി, സജീബ് മുഹമ്മദ്, യമുനാ ദാസ്, മനോജ് വര്‍ഗീസ്, അഭിലാഷ് ആര്, സിബി ജോസഫ്, സജി ശ്രീകുമാര്‍, സൂരജ് സി നായര്‍, സണ്ണി അബ്രഹാം.

