റോഡ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്

Web Desk
1 Min Read

ആലുവ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരെയും ആക്രമിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ആലുവയില്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് മുന്‍പിലുള്ള റോഡ് ഉപരോധിച്ചു.

city exchange

ഉപരോധ സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി ആന്റോ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി എ മുജീബ് മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് കെ കെ ജമാല്‍, കോണ്‍ഗ്രസ് നേതാക്കന്മാരായ മുഹമ്മദ് ഷഫീക്ക് കെ എസ്, ബാബു കൊല്ലംപറമ്പില്‍, ജി മാധവന്‍കുട്ടി, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിമാരായ എം എസ് സനു, അനൂജ് ജമാല്‍, വിജീഷ്, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അനൂപ് ശിവശക്തി, എം എം ഷക്കീര്‍, ജിനാസ് ജബ്ബാര്‍, രാജേഷ് പുത്തനങ്ങാടി, സിറാജ് ചേനക്കര, സുധീഷ് കപ്ര ശ്ശേരി, നഹാസ് കളപ്പുരയില്‍, മനു മൈക്കിള്‍,ശരത് ചെങ്ങനാട്, രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!