കെ എം സി സി ഖത്തര്‍ കാസറഗോഡ് മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

Web Desk
1 Min Read

ദോഹ: കെ എം സി സി ഖത്തര്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചു സംഘടിപ്പിച്ച മെഗാ രക്ത ദാന ക്യാമ്പ് ശ്രദ്ധേയമായി,

city exchange

കെ എം സി സി നടത്തുന്ന വിവിധ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളോടൊപ്പം തൊഴിലും സംരക്ഷണവും തന്നു ദശ ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങള്‍ക്ക് ജീവന്‍ നല്‍കിയ രാജ്യത്തോടും ഭരണാധികാരികളോടും പൗരന്മാരോടുമുള്ള മാതൃരാജ്യത്തിന്റെയും പ്രവാസി സമൂഹത്തിന്റെയും കടമയും കടപ്പാടുമാണ് രക്ത ദാനത്തിലൂടെ കെ എം സി സി രേഖപ്പെടുത്തിയത്.

ഉച്ചക്ക് രണ്ടര മണിക്ക് തുടങ്ങിയ ക്യാമ്പ് രാത്രി എട്ടു മണിക്കാണ് അവസാനിച്ചത്. ഖത്തര്‍ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിക്കുള്ള ഹമദ് ബ്ലഡ് ഡോനെഷന്‍ സെന്ററിന്റെ പ്രശംസ പത്രം ബ്ലഡ് ഡോനെഷന്‍ സെന്റര്‍ പ്രതിനിധി അബ്ദുല്‍ ഖാദര്‍ വിതരണം ചെയ്തു.

ഖത്തര്‍ കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല സ്വാഗതം പറഞ്ഞു. കെ എം സി സി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ നേതാവ് കെ എസ് മുഹമ്മദ് കുഞ്ഞി, ബ്ലഡ് ഡോനെഷന്‍ ക്യാമ്പ് കോഓഡിനേറ്റര്‍ അബ്ദുല്‍ റഹ്മാന്‍ എരിയാല്‍, കാസറഗോഡ് ജില്ലാ ഭാരവാഹികളായ സിദ്ദിഖ് മണിയംപാറ, നാസര്‍ കൈതക്കാട്, അലി ചേരൂര്‍, സഗീര്‍ ഇരിയ, ഷാനിഫ് പൈക, മുഹമ്മദ് ബായാര്‍, സാദിഖ് കെ സി, അഷ്റഫ് ആവിയില്‍, മണ്ഡലം നേതാക്കളായ നാസര്‍ ഗ്രീന്‍ ലാന്‍ഡ്, ഫൈസല്‍, ഹാരിസ് ഏരിയാല്‍, ശാക്കിര്‍ കാപ്പി, മാക് അടൂര്‍, റഫീഖ് മാങ്ങാട്, സലാം ഹബീബി, അഷ്റഫ് എം വി, ആബിദ് ഉദിനൂര്‍, അബി മര്‍ശാദ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!