‘കോലായ’ വായനയുടെ വസന്തോത്സവം: കെ പി രാമനുണ്ണി

Web Desk
0 Min Read

ദോഹ: വായനാ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ‘കോലായ’ വായനാസ്വാദന സദസ്സുകള്‍ മാതൃകാപരമാണെന്ന് പ്രശസ്ത നോവലിസ്റ്റ് കെ പി രാമനുണ്ണി പറഞ്ഞു. ഖത്തറില്‍ നടക്കുന്ന ‘കോലായ’ സദസ്സുകളുടെ ദേശീയതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

city exchange

മനുഷ്യന്റെ സര്‍ഗാത്മക ഉണര്‍വുകള്‍ക്ക് വായനയോളംപോന്ന മറ്റൊന്നില്ലെന്നും അതിനാല്‍ ‘കോലായ’ വായനയുടെ വസന്തോത്സവമാണെന്നും കൂട്ടിച്ചേര്‍ത്തു. നാട്ടിന്‍പുറങ്ങളിലെ വായനാ കോലായകളെ അനുസ്മരിപ്പിക്കും വിധം ഗ്ലോബല്‍തലത്തില്‍ 165 കേന്ദ്രങ്ങളില്‍ കലാലയം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന വായനാവാരം ഖത്തറിലെ പതിനഞ്ച് കേന്ദ്രങ്ങളില്‍ വിവിധ സാമൂഹിക, സാഹിത്യ മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് വിപുലമായി ആചരിച്ചു വരികയാണ്.

Share This Article
Leave a Comment
error: Content is protected !!