

ദോഹ: മാഹിക്കാരുടെ ഖത്തറിലെ കൂട്ടായ്മയായ മാഹി മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ മുപ്പത്തിമൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചു മയ്യഴി മജ്‌ലിസ് 2025 പരിപാടി വിപുലമായി ആഘോഷിച്ചു. ആര്‍ട്ടിയം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍
കേരളത്തിലെ പ്രമുഖ പ്രാസംഗികനും എഴുത്തുകാരനും മോട്ടിവേറ്ററുമായ പി എം എ ഗഫൂര്‍ മുഖ്യാതിഥി ആയിരുന്നു.

നാട്ടുകാര്‍ക്ക് വേണ്ടി നാട്ടില്‍ ഒരു സെന്റര്‍ തുടങ്ങുക എന്ന സ്വപനം കുറെ കാലമായി കൊണ്ടുനടക്കുന്ന ഖത്തറിലെ പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ സഹകരണങ്ങളും തന്റെ ഭാഗത്തു നിന്നും ഉണ്ടാവുമെന്ന് പി എം എ ഗഫൂര്‍ വാഗ്ദാനം ചെയ്തു.

മാഹി, തലശ്ശേരി പ്രദേശങ്ങളിലെ 350ലേറെ പേര്‍ പങ്കെടുത്ത പരിപാടിയില്‍
മാസ്റ്റര്‍ യാസര്‍ ഷെഫീക്ക് ഖിറാഅത്ത് നടത്തി. പ്രസിഡന്റ് റിസ്വാന്‍ ചാലക്കര അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കണ്‍വീനറും വൈസ് പ്രസിഡണ്ടുമായ ആഷിക്ക് മാഹി സ്വാഗതം പറഞ്ഞു. സെക്രട്ടറി മിന്‍ഹാജ് സക്കരിയ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. നാട്ടില്‍ പെരിങ്ങാടിയില്‍ ഉയര്‍ന്നു വരാന്‍ പോകുന്ന തെറാപ്പി സെന്ററിനെ കുറിച്ച് സുഹൈല്‍ മനോളി വിശദീകരിച്ചു.
പി എം എ ഗഫൂറിന് പ്രസിഡണ്ട് റിസ്വാന്‍ ചാലക്കര മൊമെന്റോ നല്‍കി. കഴിഞ്ഞ മുപ്പത്തി മൂന്ന് വര്‍ഷങ്ങളില്‍ കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്ത് നയിച്ച ഖത്തറില്‍ ഇപ്പോഴുള്ള പ്രസിഡണ്ടുമാരായ മുബാറക്ക് അബ്ദുല്‍ അഹദ്, ആഷിക്ക് മാഹി, അര്‍ഷാദ് ഹുസ്സൈന്‍, റിജാല്‍ കിടാരന്‍, സുഹൈല്‍ മനോളി, ഫൈസല്‍ ചാലക്കര തുടങ്ങിയവര്‍ക്ക് പി എം എ ഗഫൂര്‍ മൊമെന്റോ നല്‍കി. ഷാജഹാന്‍ നേതൃത്വം നല്‍കി.
പരിപാടിയില്‍ സ്ത്രീകള്‍ക്കായി മൈലാഞ്ചി മത്സരവും സ്നാക്സ് മത്സരവും നടന്നു. മൈലാഞ്ചി മത്സരത്തില്‍ മാജിദ മഹമൂദ് ഒന്നാം സമ്മാനവും ജസ്മിന റെനീസ് രണ്ടാം സമ്മാനവും ഫാത്തിമ ഷെറിന്‍ മൂന്നാം സമ്മാനവും കരസ്ഥമാക്കി. സ്‌നാക്‌സ് മത്സരത്തില്‍ റിസ്വാന റാഫാത്ത് ഒന്നാം സമ്മാനവും റഹീന ഷബീര്‍ രണ്ടാം സമ്മാനവും ഫാത്തിമ സഹല മൂന്നാം സമ്മാനവും കരസ്ഥമാക്കി. നസീഹ മജീദ്, ഷഹാന ഇല്യാസ് എന്നിവര്‍ വിധി കര്‍ത്താക്കള്‍ ആയിരുന്നു.
കുട്ടികളുടെ ഒപ്പനയും കൈമുട്ടി പാട്ടുകളും പരിപാടിക്ക് മിഴിവേകി. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സമ്മാന വിതരണം നടത്തി. ട്രഷറര്‍ ഫാരിസ് മൊയ്ദു നന്ദി പറഞ്ഞു.
കുട്ടികള്‍ക്ക് മാത്രമായി നടത്തിയ പരിപാടിയില്‍ അറുപതോളം കുട്ടികള്‍ പങ്കെടുത്തു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമായി മറ്റൊരു പരിപാടിയും നടന്നു. റിജാല്‍ കിടാരന്‍ സാബിര്‍ കിടാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

