
കൊച്ചി: തിയേറ്ററുകള്‍ തുറക്കാതെ ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ സിനിമകള്‍ റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ ‘നാളെ തിയേറ്റര്‍ തുറക്കുന്നു’ എന്ന അറിയിപ്പോടുകൂടി പുറത്തിറങ്ങിയ പോസ്റ്റര്‍ കണ്ടു സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം ഞെട്ടിയെന്നതില്‍ ആശ്ചര്യപ്പെടാന്‍ ഇല്ല. കോവിഡ് കാലഘട്ടത്തില്‍ അടച്ചിട്ട തിയേറ്റര്‍ തുറക്കുക എന്നത് മറ്റാരേക്കാളും ഒരു സിനിമ പ്രേമിക്ക് സന്തോഷം നല്‍കുന്ന കാര്യം തന്നെയാണ്. ജനശ്രദ്ധ നേടുക എന്ന ഉദ്ദേശത്തില്‍ മാത്രം ചെയ്ത ഈ കാര്യം കൊണ്ട് തന്നെ ഈ പോസ്റ്റര്‍ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.


ഒരു സ്‌ക്രീനില്‍ കാണുന്ന തരത്തില്‍ പോലീസ് വേഷത്തിലെ വിനയ് ഫോര്‍ട്ടും ചിരിക്കുന്ന ഷൈനിന്റെ ചിത്രവുമാണ് പോസ്റ്ററില്‍ ഉള്ളത്. മികച്ച ഒരു കൂട്ട് കെട്ടില്‍ നല്ലൊരു ചിത്രം പ്രതീക്ഷിക്കാം.
24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൃഷ്ണകുമാര്‍ പിങ്കിയുടെതാണ് കഥ, രമേശ് നാരായണന്റെ സംഗീതവും അഴകപ്പന്‍ ക്യാമറയും കൈകാര്യം ചെയ്യുന്നു. പി ആര്‍ ഒ- പി ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്.
