റേഷന്‍ വ്യാപാരികള്‍ പ്രത്യക്ഷ സമരത്തിന് നിര്‍ബന്ധിതരായി: ജോണി നെല്ലൂര്‍

Web Desk
1 Min Read

ആലുവ: കേരളത്തിലെ റേഷന്‍ വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ പ്രത്യക്ഷ സമരനടപടികള്‍ ആരംഭിക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ഓള്‍ കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ എം എല്‍ എയുമായ ജോണി നെല്ലൂര്‍ പറഞ്ഞു. മഹാനമി ഓഡിറ്റോറിയത്തില്‍ താലൂക്ക്തല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

city exchange

റേഷന്‍ കടക്കാര്‍ക്ക് കൊറോണ കാലത്ത് നല്‍കിയ കിറ്റിന്റെ കമ്മീഷന്‍, നിയമപോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഏക സംഘടനയാണിതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

താലൂക്ക് പ്രസിഡന്റ് വി പി ജോര്‍ജ് അധ്യക്ഷത വഹിച്ചു. 70 വയസ്സ് പൂര്‍ത്തീകരിച്ച റേഷന്‍ വ്യാപാരികളെ താലൂക്ക് സപ്ലൈ ഓഫീസര്‍ രമ്യാ വിന്‍സെന്റ് ആദരിച്ചു. ജില്ലാ പ്രസിഡന്റ് വി വി ബേബി, നേതാക്കളായ കെ ഡി റോയി, ലിന്‍സണ്‍ പയ്യപ്പിള്ളി, ഇ വി വിജയകുമാര്‍, പി എസ് നൗഷാദ്, വി എം അലിക്കുഞ്ഞ്, കെ എസ് തരാനാഥ്, ഷെല്ലി പുതുശ്ശേരി, കെ പി അരവിന്ദാക്ഷന്‍, എം പി കുഞ്ഞുമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!