കെ എം സി സി മലപ്പുറം ‘അകം’ ക്യാമ്പയിന്‍ സി പി സൈദലവി മുഖ്യാതിഥി

Web Desk
1 Min Read

ദോഹ: കെ എം സി സി ഖത്തര്‍ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ അഞ്ചു മാസക്കാലം നീണ്ടുനില്‍ക്കുന്ന അകം സംഘടന ക്യമ്പയിന്‍ വെള്ളിയാഴ്ച കെ എം സി സി ഹാളില്‍ ആരംഭിക്കും.

city exchange

ആദ്യ പരിപാടി കനല്‍പഥങ്ങളിലെ കാവല്‍ക്കാര്‍ ക്യമ്പ് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ചന്ദ്രിക മുന്‍ പത്രാധിപരുമായ സി പി സൈദലവി ഉദ്ഘാടനം നിര്‍വഹിക്കും. മുസ്‌ലിം ലീഗ് ദേശിയ അസിസ്റ്റന്റ് സെക്രട്ടറി സി കെ സുബൈര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കും.

നേതൃ സംഗമം, മണ്ഡലം സമ്മേളനങ്ങള്‍, എസ് എസ് പി കാമ്പയിന്‍, വനിതാ സമ്മേളനം, പ്രൊഫഷണല്‍ ഫോറം, ബിസിനസ് മീറ്റ്, കായിക മത്സരങ്ങള്‍, കാര്‍ണിവല്‍, മാഗസിന്‍, സമാപന സമ്മേളനം തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെട്ടതാണ് അകം കാമ്പയിന്‍.

Share This Article
Leave a Comment
error: Content is protected !!