ഖുര്‍ആന്‍ സമ്മേളനം ഞായറാഴ്ച: ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും

Web Desk
1 Min Read

ദുബൈ: ഇന്ത്യന്‍ ഇസ്ലാഹി സെന്ററും അല്‍മനാര്‍ ഇസ്ലാമിക് സെന്ററും സംയുക്തമായി നടത്തുന്ന ഖുര്‍ആന്‍ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും.

city exchange

അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ ഡയറക്ടര്‍ മൗലവി അബ്ദുല്‍ സലാം മോങ്ങം മുഖ്യപ്രഭാഷണം നടത്തും. ഒക്ടോബര്‍ 13 ഞായറാഴ്ച്ച വൈകുന്നേരം 6:30ന് അല്‍ഖൂസ് അല്‍മനാര്‍ ഗ്രൗണ്ടിലാണ് പൊതുസമ്മേളനം നടക്കുക. ഉച്ചക്ക് 2 മണിമുതല്‍ നടക്കുന്ന സെഷനില്‍ ഖുര്‍ആന്‍ അന്താക്ഷരി, ഖുര്‍ആന്‍ ക്വിസ്, പ്രഭാഷണം, പഠിതാക്കളുടെ അനുഭവം (എന്നെ സ്വാധീനിച്ച ഖുര്‍ആന്‍) തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എ പി അബ്ദുസ്സമദ്, ജനറല്‍ സെക്രട്ടറി പി കെ ഹുസൈന്‍, ട്രഷറര്‍ വി കെ സക്കറിയ, മറ്റു ഇസ്ലാഹി സെന്റര്‍ ഭാരവാഹികളും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5242429, 04 3394464

കൊല്ലം ശ്രീ നാരായണഗുരു സ്റ്റേറ്റ് ഓപ്പണ്‍ യൂനിവേഴ്സിറ്റി അറബിക് പി ജി അക്കാദമിക് കമ്മറ്റി ചെയര്‍മാനും കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഡോ. ഹുസൈന്‍ മടവൂര്‍ ഒക്ടാബര്‍ 10 മുതല്‍ 12 വരെ നടക്കുന്ന ദുബൈ അന്താരാഷ്ട്ര അറബിക് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ ആയി വിരമിച്ച അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, ചെന്നൈ ബി എസ് എ യൂണിവേഴ്സിറ്റി തുടങ്ങിയവയില്‍ അറബിക് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു.

- Advertisement -
Ad image

കേന്ദ്ര സംസ്ഥാന യൂണിവേഴ്സിറ്റികളില്‍ യു ജി സിയുടെ റിസോര്‍സ് പേഴ്സനും ഗസ്റ്റ് ലക്ച്ചറും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള അറബി ഭാഷാ വിദഗ്ധ കമ്മറ്റിയില്‍ അംഗവുമായിരുന്നു. അറിയപ്പെടുന്ന വിശുദ്ധ ഖുര്‍ആന്‍ പ്രഭാഷകന്‍ കൂടിയാണ് ഡോ. ഹുസൈന്‍ മടവൂര്‍.

Share This Article
Leave a Comment
error: Content is protected !!