അപകടത്തില്‍ പരുക്കേറ്റ് മരിച്ച കുഞ്ഞിന്റെ ഖബറടക്കം നടത്തി

Web Desk
1 Min Read

ആലുവ: കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് മരിച്ച കുഞ്ഞിന്റെ ഖബറടക്കം നടത്തി. എം സി റോഡില്‍ കൊട്ടാരക്കര വാളകത്താണ് അപകടമുണ്ടായത്.

city exchange

ആലുവ നൊച്ചിമ കാനാമ്പുറം സുഹര്‍ അഫ്‌സല്‍ (മൂന്ന്) ആണ് മരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം സുഹര്‍ സഞ്ചരിച്ച കാര്‍ വ്യാഴാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെട്ടത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് നിസ്സാര പരുക്കേറ്റു. വാളകം പൊലീസ് എയ്ഡ് പോസ്റ്റിനു മുന്നില്‍ പിടിച്ചിട്ടിരുന്ന ലോറിക്കു പിറകില്‍ ഇടിക്കുകയായിരുന്നു.

എടത്തല പഞ്ചായത്ത് അംഗവും എന്‍ വൈ സി ദേശീയ വൈസ് പ്രസിഡന്റുമായ അഫ്‌സല്‍ കുഞ്ഞുമോന്റെയും എസ് ബി ഐ മാനേജര്‍ നീതു അബ്ദുല്‍ മജിദിന്റെയും മകനാണ് സുഹര്‍. ആലുവയില്‍ നിന്നും തിരുവനന്തപുരത്തിന് പോകുകയായിരുന്നു കുടുംബം. മാസങ്ങള്‍ക്ക് മുന്‍പ് പൊലിസ് പിടിച്ചിട്ട ലോറിയുടെ പിന്നില്‍ ആണ് കാര്‍ ഇടിച്ചത്.

അഫ്‌സല്‍ ആണ് കാര്‍ ഓടിച്ചിരുന്നത്. തലക്ക് പരിക്കേറ്റ സുഹറിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി ശനിയാഴ്ച രാവിലെയാണ് കുഞ്ഞ് മരിച്ചത്.

- Advertisement -
Ad image

കുഴിക്കാട്ടുകര ജമാഅത്ത് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഖബറടക്കം. മന്ത്രി എ കെ ശശിന്ദ്രന്‍, പ്രതിപക്ഷ നേതാവ് വി ഡി സതിശന്‍, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, പീതാംബരന്‍ മാസ്റ്റര്‍, പി സി ചാക്കോ, എന്‍ കെ ശ്രീനിജന്‍, തോമസ് കെ തോമസ്, അഹമ്മദ് കബീര്‍, മറ്റ് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!