ഉച്ചഭക്ഷണ പാചക തൊഴിലാളി ജില്ലാതല പാചക മത്സരം നവംബര്‍ രണ്ടിന്

Web Desk
1 Min Read

കോഴിക്കോട്: സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്കായി ജില്ലാതല പാചക മത്സരം നവംബര്‍ രണ്ടിന്. പ്രധാനമന്ത്രി പോഷണ്‍ ശക്തി നിര്‍മാണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പാണ് പാചകമത്സരം സംഘടിപ്പിക്കുന്നത്.

city exchange

ഉച്ചയൂണിനോടുള്ള കുട്ടികളുടെ താത്പര്യം വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ സ്വാദിഷ്ടവും വ്യത്യസ്തവുമായ വിഭവങ്ങള്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് മത്സരം. 17 സബ്ജില്ലകളിലെയും മത്സരം പൂര്‍ത്തിയായി.

ബി ഇ എം ഗേള്‍സ് ഹൈസ്‌കൂളില്‍ രാവിലെ 10 മണി മുതലാണ് മത്സരം. എം എല്‍ എ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി രേഖ മുഖ്യതിഥിയാവും. ഉപജില്ലാ തലത്തില്‍ ഒന്നാസ്ഥാനം നേടിയവരാണ് ജില്ലതല മത്സരത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.

ജില്ലാ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിനിധി, ന്യൂട്രീഷ്യന്‍ വിദഗ്ധന്‍, അധ്യാപക പ്രതിനിധി, സ്‌കൂളിലെ വിദ്യാര്‍ഥി പ്രതിനിധി എന്നിവരാന് വിധികര്‍ത്താക്കള്‍. പോഷക സമ്പുഷ്ടവും രുചികരവുമയ ഒരു പച്ചക്കറി വിഭവം ഒരു മണിക്കൂറിനുള്ളില്‍ തയ്യാറാക്കണം. തെരഞ്ഞെടുക്കുന്ന വിഭവങ്ങള്‍ ഉച്ചഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തും. ഇത്തരം ഒരു മത്സരം ആദ്യമായാണ്.

- Advertisement -
Ad image

ആദ്യ മൂന്നു സ്ഥാനങ്ങളില്‍ വരുന്നവര്‍ക്ക് യഥാക്രമം 3500, 2500,1500 കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതുമാണെന്ന് അധികൃതര്‍ അറിയിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!