

ദോഹ: ചൊക്ലി കണ്ണോത്ത് മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ ബോഡിയും സാമ്പത്തിക സെമിനാറും സംഘടിപ്പിച്ചു. ബിന്‍ മഹമൂദ് ഗ്രില്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ജലീല്‍ ഇര്‍ഫാനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റാസിഖ് ചൊക്ലി അധ്യക്ഷത വഹിച്ചു.

സാമ്പത്തിക ആസൂത്രണവും നൈതിക സംരംഭകത്വവും എന്ന വിഷയത്തില്‍ ബസ്സാം മലപ്പുറം പ്രസന്റേഷന്‍ അവതരിപ്പിച്ചു.


വാര്‍ഷിക റിപ്പോര്‍ട്ട് അവതരണം സെക്രട്ടറി ആസിഫ് അസിസ് നിര്‍വഹിച്ചു. കമ്മറ്റി തിരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസര്‍ നജീബ് വെള്ളാവൂര്‍ നേതൃത്വം നല്‍കി. റാസിഖ് ചൊക്ലി (പ്രസി), ആസിഫ് അസിസ് (സെക്ര), നമര്‍ (ട്രഷ), നൗഷാദ് വൈശ്യാന്‍കണ്ടി, സിറാജുദ്ധീന്‍ കെ സി (വൈസ് പ്രസി), ഷംസീര്‍ പി, മുഹമ്മദ് സഹല്‍ (ജോ സിക്ര) എന്നിവര്‍ ഭാരവാഹികളായി 2024-2025 വര്‍ഷത്തേക്കുള്ള പുതിയ കമ്മറ്റി നിലവില്‍ വന്നു.
യോഗത്തില്‍ ഷംസീര്‍ സ്വാഗതവും സിറാജ് കെ സി നന്ദിയും പറഞ്ഞു.

