ഖത്തര്‍ പ്രധാനമന്ത്രി ഈജിപ്ഷ്യന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read

കെയ്റോ: ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി.

city exchange

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആശംസകള്‍ പ്രധാനമന്ത്രി ഈജിപ്തിന്റെ പ്രസിഡന്റിന് അറിയിച്ചു. അദ്ദേഹത്തിനും ഈജിപ്തിലെ ജനങ്ങള്‍ക്കും ആരോഗ്യവും സന്തോഷവും നേര്‍ന്നു.

ഈജിപ്തിന്റെ ആശംസകള്‍ ഖത്തര്‍ അമീറിനെ അറിയിക്കാന്‍ പ്രധാനമന്ത്രിയെ അദ്ദേഹം ചുമതലപ്പെടുത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധത്തെക്കുറിച്ചും അവയെ പിന്തുണയ്ക്കാനും മെച്ചപ്പെടുത്താനുമുള്ള വഴികളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. കൂടാതെ, ഗാസ മുനമ്പ്, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍, ലെബനന്‍ എന്നിവിടങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു. പൊതുവായ ആശങ്കയുള്ള നിരവധി വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!