

ദോഹ: കെ എം സി സി ഖത്തര്‍ മഞ്ചേരി മണ്ഡലം സംഘടിപ്പിച്ച ‘മഞ്ചേരിപ്പൊലിവ്’ സീസണ്‍- 2ന് ആവേശകരമായ സമാപനം.

രണ്ട് ദിവസങ്ങളിലായി ദോഹയിലെ ഹാമില്‍ട്ടണ്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, വടംവലി മത്സര ഇനങ്ങളില്‍ മഞ്ചേരി മണ്ഡലത്തിലെ പഞ്ചായത്ത് മുനിസിപ്പല്‍ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കിഴാറ്റൂര്‍ പഞ്ചായത്ത് ചാമ്പ്യന്മാരായി. തൃക്കലങ്ങോട് പഞ്ചായത്ത് രണ്ടാംസ്ഥാനം നേടി.


വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങ് കെ എം സി സി ഖത്തര്‍ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു. റയാദ മെഡിക്കല്‍സ് എം ഡി ജംഷീര്‍ ഹംസ, കെ എം സി സി സംസ്ഥാന സെക്രട്ടറി സലീം നാലകത്ത്, കെ എം സി സി മലപ്പുറം ജില്ലാ സെക്രട്ടറി അക്ബര്‍ വേങ്ങശ്ശേരി എന്നിവര്‍ പങ്കെടുത്തു.
മണ്ഡലം പ്രസിഡന്റ് സല്‍മാന്‍ മഠത്തില്‍, സെക്രട്ടറി യാസിര്‍ പൂന്താനം, ട്രഷറര്‍ ഷമീര്‍ ഒറവംപുറം, അന്‍വര്‍ മേലാക്കം, മുജീബ് വൈസ്യര്‍, ലുക്മാന്‍ എടപ്പറ്റ, സമീര്‍ മേലാക്കം, സമീഹ് ആമയൂര്‍, സഫീര്‍ മരത്താണി, മുബാറക് പാണ്ടിക്കാട്, സമീര്‍ എടപ്പറ്റ, ജുനൈദ് അയിനിക്കുന്നത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

