

പത്തനംതിട്ട: ചെങ്ങറ ഭൂസമര നായകന് ളാഹ ഗോപാലന് അന്തരിച്ചു. 72 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലായിരുന്നു.

ദീര്‍ഘ നാളായി ശാരീരിക അവശതകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 2007ല്‍ ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ ആരംഭിച്ച ചെങ്ങറ ഭൂസമരത്തിന് നേതൃത്വം നല്‍കിയത് ളാഹ ഗോപാലനായിരുന്നു.

സാധുജന വിമോചന സംയുക്ത വേദിയുടെയും ളാഹ ഗോപാലന്റെയും സെലീന പ്രാക്കാനത്തിന്റെയും നേതൃത്വത്തില്‍ അയ്യായിരത്തോളം ആളുകള്‍ നടത്തിയ സമരമാണ് ചെങ്ങറ ഭൂസമരം.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാരും നേരില്‍ സഹകരിക്കാതെ നടത്തിയ സമരത്തിന് വലിയ മാധ്യമ ശ്രദ്ധയാണ് ലഭിച്ചത്.

