കെ എം സി സി ഖത്തര്‍ നവോത്സവ് 2കെ24 കലാ കായിക മത്സരങ്ങള്‍ 27ന് തുടങ്ങും

Web Desk
0 Min Read

ദോഹ: കെ എം സി സി ഖത്തര്‍ നവോത്സവ്‌ന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന മണ്ഡലംതല മത്സരങ്ങള്‍ ഡിസംബര്‍ 27ന് തുടങ്ങും.

city exchange

ക്രിക്കറ്റ്, ഫുട്‌ബോള്‍, ചെസ്സ്, കേരംസ് വിവിധ തരം അത്‌ലറ്റിക്‌സ് ഉള്‍പ്പെടുന്ന കായിക ഇനങ്ങളും ദഫ്, കോല്‍ക്കളി, മുട്ടിപ്പാട്, വട്ടപ്പാട്ട്, ഗ്രൂപ്പ് കലാ മത്സരങ്ങളും പ്രസംഗം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, കവിത പാരായണം, രചനാ മത്സരങ്ങള്‍ തുടങ്ങി വിപുലമായ മത്സര പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.

ദോഹയിലെ വിവിധ വേദികളിലായി നടക്കുന്ന കലാകായിക മേള നാട്ടിലെ നേതാക്കളുടെയും ഖത്തറിലെ കലാകാരന്മാരുടെയും സാന്നിധ്യത്തില്‍ ജനുവരി 17ന് പൊതു സമ്മേളനത്തോടെ സമാപിക്കും.

Share This Article
Leave a Comment
error: Content is protected !!