ഐ സി ബി എഫ് 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘റീഡേഴ്‌സ് നെസ്റ്റ്’ ലൈബ്രറി ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘റീഡേഴ്‌സ് നെസ്റ്റ്’ എന്ന പേരില്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു. തുമാമയിലെ ഐ സി ബി എഫ് ബില്‍ഡിംഗില്‍ ആരംഭിച്ച ലൈബ്രറി ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ സി ബി എഫ് കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഈഷ് സിംഗാള്‍ ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യക്ക് പ്രാധാന്യമുള്ള ഈ കാലഘട്ടത്തില്‍ വായനയുടെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം ഐ സി ബി എഫിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

city exchange

ചടങ്ങില്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ഇന്ത്യക്കാരായ ജയില്‍ അന്തേവാസികള്‍ക്കും ഷെല്‍ട്ടറുകളില്‍ താമസിക്കുന്നവര്‍ക്കും ലൈബ്രറി ഉപകാരപ്പെടും. അതോടൊപ്പം തന്നെ ഇന്ത്യന്‍ സമൂഹത്തിനും ലൈബ്രറി ഉപയോഗപ്പെടുത്താവുന്നതാണ്.

ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി നന്ദിയും പറഞ്ഞു.

സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കര്‍ ഗൗഡ്, നീലാംബരി സുശാന്ത്, അബ്ദുല്‍ റൗഫ് കൊണ്ടോട്ടി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

- Advertisement -
Ad image

ഐ സി ബി എഫ് ഉപദേശക സമിതി ചെയര്‍മാന്‍ എസ് എ എം ബഷീര്‍, അംഗങ്ങളായ ടി രാമശെല്‍വം, ജോണ്‍സണ്‍ ആന്റണി, ശശിധര്‍ ഹെബ്ബാല്‍, ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ സി സി സെക്രട്ടറി അബ്രഹാം ജോസഫ്, മാനേജിംഗ് കമ്മിറ്റി അംഗം സത്യനാരായണ മാലിറെഡ്ഡി, ഐ ബി പി സി കമ്മിറ്റി അംഗം രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

‘റീഡേഴ്സ് നെസ്റ്റ്’ ലൈബ്രറി, വിദ്യാഭ്യാസവും സാമൂഹ്യക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഐ സി ബി എഫിന്റെ പ്രതിബദ്ധത ഒരിക്കല്‍ക്കൂടി അടിവരയിടുന്നതും വായനയുടെ സന്തോഷം എല്ലാവരിലേക്കും എത്തിക്കുന്നതിനുള്ള ക്രിയാത്മക കാല്‍വെപ്പുമായി കണക്കാക്കാം.

Share This Article
Leave a Comment
error: Content is protected !!