മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

Web Desk
1 Min Read

ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ബെംഗളൂരുവിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം.

city exchange

ആത്മകഥയായ ‘എന്റെ പ്രദക്ഷിണ വഴികള്‍’ക്ക് 2012-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. റോസാദലങ്ങള്‍, അലകളില്ലാത്ത ആകാശം, പുഴകളും കടലും, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍, വെയില്‍ത്തുണ്ടുകള്‍ എന്നിവയാണ് പ്രധാന കൃതികള്‍.

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘പിറവി’, ‘സ്വം’ എന്നീ ചിത്രങ്ങളുടെ കഥ ജയചന്ദ്രന്‍ നായരുടേതാണ്. ഈ ചിത്രങ്ങളുടെ നിര്‍മാണവും അദ്ദേഹം നിര്‍വഹിച്ചു.

കെ ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ 1957ല്‍ കൗമുദിയില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ എസ് ജയചന്ദ്രന്‍ നായര്‍ ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. മലയാള രാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളിലും പ്രവര്‍ത്തിച്ചു. സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരാണ്.

- Advertisement -
Ad image

കാഴ്ചയുടെ സത്യം എന്ന കൃതിക്ക് 2012ല്‍ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്‌ക്കാരം ലഭിച്ചു. കെ ബാലകൃഷ്ണന്‍ സ്മാരക പുരസ്‌ക്കാരം, കെ സി സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ വിജയരാഘവന്‍ അവാര്‍ഡ്, എം വി പൈലി ജേര്‍ണലിസം അവാര്‍ഡ്, സി എച്ച് മുഹമ്മദ് കോയ പുരസ്‌ക്കാരം, ജി അരവിന്ദനെ കുറിച്ചുള്ള മൗനപ്രാര്‍ഥന പോലെ എന്ന കൃതി 2018ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ: സരസ്വതിയമ്മ. മക്കള്‍: ദീപ, ജയദീപ്. സംസ്‌ക്കാരം ഇന്ന് രാത്രി ബെംഗളൂരുവില്‍.

Share This Article
Leave a Comment
error: Content is protected !!