

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ പ്രസിഡന്റ് ഫെലിസ്ക്സ് ഷിസെകെദിയെ അമീരി ദിവാനില്‍ സ്വീകരിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളില്‍ അവ വികസിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനുമുള്ള വഴികളെക്കുറിച്ചും പൊതുതാത്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ രംഗങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

അമീരി ദിവാന് മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫി, വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖുലൈഫി, നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിന്ന് നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രപതിയെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

