

പയ്യന്നൂര്: ചരിത്ര പ്രസിദ്ധ ഉപ്പ് സത്യഗ്രഹ ഭൂമികയായ ഉളിയത്ത് കടവിനു സമീപത്തുള്ള ഐ എസ് ഡി സീനിയര് സെക്കന്ഡറി ഇംഗ്ലീഷ് സ്കൂളില് 36-ാമത് വാര്ഷികാഘോഷം- ഫ്ളോറസന്സ് സീസണ്-3 രണ്ടാം ദിന പരിപാടികള് പ്രഭയാര്ന്ന പരിപാടികളോടെ നടന്നു.

ഓപ്പണ് ഓഡിറ്റോറിയത്തില് ഐ എസ് ഡി ചെയര്മാനും ഗ്രാന്റ് തേജസ് മാനേജിംഗ് ഡയറക്ടറുമായ കെ എം അഷ്റഫിന്റെ അധ്യക്ഷതയില് സ്കൂള് സി ഇ ഒ മുഹമ്മദ് സഅദ് ഉദ്ഘാടനം നിര്വഹിച്ചു. വൈസ് പ്രിന്സിപ്പല് കെ പി ദിവ്യ സ്വാഗതം പറഞ്ഞു. പ്രിന്സിപ്പാള് ടി പി സുരേഷ് പൊതുവാള് വാര്ഷിക റിപ്പോര്ട്ട് അവതരിപ്പിച്ചു.

വൈസ് ചെയര്മാര് ഡോ. പി വി അബൂബക്കര്, മാനേജര് ഡോ. അഹമ്മദ് ഷാഫി, പി ടി എ പ്രസിഡന്റ് എം അബ്ദുല് റസാക്ക് എന്നിവര് ആശംസകള് അര്പ്പിച്ചു. ട്രഷറര് കക്കുളത്ത് അബ്ദുല് ഖാദര്, പി ടി എ ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. അബ്ദുല് ജബ്ബാര് വേദി പങ്കിട്ടു.

പാഠ്യ പാഠ്യേതര പ്രവര്ത്തനങ്ങളില് ഏറെ മികവ് പുലര്ത്തിയ 10, 12 ക്ലാസ്സുകളിലെ വിദ്യാര്ഥികള്ക്ക് സ്ഥാപക പ്രസിഡണ്ട് ഡോ. കെ പി ഒ സുലൈമാന്, ട്രഷര് എന് മുഹമ്മദ് ഹാജി എന്നിവരുടെ സ്മരണാര്ഥം ഏര്പ്പെടുത്തിയ എന്ഡോവ്മെന്റ് അവാര്ഡുകള് കുടുംബാംഗങ്ങളായ ഡോ. കെ എസ് ജസ്ന, ജുഗുനു, ഹമീദ് ഹാജി എന്നിവര് ചേര്ന്ന് സമ്മാനിച്ചു. അവര്ക്കുള്ള പി ടി എയുടെ സമ്മാനദാനം പ്രസിഡന്റ് അബ്ദുറസാഖ്, വൈസ് പ്രസിഡന്റ് ഇര്ഫാന നബീല് എന്നിവര് സമ്മാനിച്ചു.
സ്കൂളിന് വേണ്ടി സി ബി എസ് ഇ കലാകായിക മത്സരങ്ങളില് മികച്ച പ്രകടനം കാഴ്ചവച്ച സാനിദ്യ, നിവേദ്യ, എം ശിഹാബുദ്ദീന് എന്നീ വിദ്യാര്ഥികള്ക്കും സ്കൂള് മത്സരങ്ങളില് ചാമ്പ്യനായ സഫയര് ഹൗസിനുമുള്ള സമ്മാനങ്ങള് വിതരണം ചെയ്തു.
തുടര്ന്ന് കാണികളെ രോമാഞ്ചം കൊള്ളിക്കുന്ന കലാസന്ധ്യയും ഒരുക്കി. ക്ലാസ്സ് ഒന്നു മുതല് പന്ത്രണ്ട് വരെയുള്ള കുട്ടികള് മികച്ച പ്രകടനം കാഴ്ച വച്ചു. ഹെഡ് ഗേള് റിന്ഷാ റിയാസ് നന്ദി പറഞ്ഞു. അഞ്ഞൂറിലധികം വിദ്യാര്ഥികള് പേര്ന്ന് ഒരുക്കിയ
രണ്ടു ദിവസത്തെ ആഘോഷങ്ങള്ക്ക് സമാപനമായി.

