

കോഴിക്കോട്: ഹൃദയത്തിന്റെ ഘടനയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സയ്ക്കു മാത്രമായി സ്ട്രക്ടറല്‍ ഹാര്‍ട്ട് ആന്റ് വാല്‍വ് ഡിസീസസ് കേന്ദ്രം മേയ്ത്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മേയ്ത്ര ഹോസ്പിറ്റല്‍ കമ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകനും നടനുമായ ബേസില്‍ ജോസഫ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഹൃദയഘടനയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ അതിനൂതന ചികിത്സാ രീതികളായ ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍, മിട്രാക്ലിപ്പ് തുടങ്ങിയ ചികിത്സകള്‍ ഇതോടെ കേരളത്തിലും ലഭ്യമാവും.

പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നത് ഡോ. ഷഫീഖ് മാട്ടുമ്മലും ഡോ. അനില്‍ സലീമുമാണ്. മേയ്ത്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ ഇ കൊട്ടിക്കോളന്‍, മേയ്ത്ര സി ഇ ഒ നിഹാജ് ജി മുഹമ്മദ്, മെഡിക്കല്‍ ഡയരക്ടര്‍ ജിജോ വി ചെറിയാന്‍, ഷബാന കൊട്ടിക്കോളന്‍, ഡോ. ഷഫീഖ് മാട്ടുമ്മല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
