

ദോഹ: ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ പ്രവാസി സംഘടനയായ ഖത്തര്‍ ഇന്ത്യന്‍ മൈനോരിട്ടീസ് കള്‍ച്ചര്‍ സെന്ററിന് 2025- 2027 വര്‍ഷത്തേക്കുള്ള പുതിയ കമ്മറ്റി നിലവില്‍ വന്നു.

ഇല്ല്യാസ് മട്ടന്നൂര്‍ പ്രസിഡന്റായും എന്‍ പി മുനീര്‍ മേപ്പയ്യൂര്‍ ജനറല്‍ സെക്രട്ടറിയായും മന്‍സൂര്‍ കൂളിയങ്കാല്‍ ട്രഷററായും 21 അംഗ കമ്മറ്റിയാണ് നിലവില്‍ വന്നത്.

ഫഹദ് കൊയിലാണ്ടി, അമീര്‍ ഷേഖ് ശംസുദ്ധീന്‍ വില്ല്യപ്പള്ളി എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും മുബാറക് നെല്ലിയാളി, കബീര്‍ വൈ എ, മുനീര്‍ പി ബി നായന്മാര് മൂല എന്നിവര്‍ ജോയിന്‍ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.
നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷംഷാദ് മാസ്റ്റര്‍ മറ്റത്തൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നൗഷീര്‍ ടി ടി, ജബ്ബാര്‍ ഇരിക്കൂര്‍, മുസ്തഫ കബീര്‍ എന്നിവര്‍ സംസാരിച്ചു. ഇല്ല്യാസ് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു.
പി എന്‍ എം ജാബിര്‍ ബേപ്പൂര്‍ സ്വാഗതവും മുസ്തഫ കബീര്‍ നന്ദിയും പറഞ്ഞു. ആദ്യക്ഷം വഹിച്ചു. മുസ്തഫ കാബീര് നന്ദിയും പറഞ്ഞു.
മുനമ്പം ജൂഡീഷ്യല്‍ കമ്മീഷന് മുന്നില്‍ ഹാജരാവാതിരുന്ന മുസ്ലിം ലീഗ് നടപടിയെ യോഗം വിമര്‍ശിച്ചു. വഖഫ് സ്വത്ത് അന്യാധീനപ്പെടുന്നതിലും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വഖഫ് ഭേദഗതിയെ തത്വത്തില്‍ പിന്തുണക്കുന്ന നിലപാടാണെന്നും ഇതിനെതിരെ സമാന മനസ്ക്കരെ ഉള്‍പ്പെടുത്തി ശക്തമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

