തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പാക്കണം: ജമാഅത്ത് യൂത്ത് കൗണ്‍സില്‍

Web Desk
1 Min Read

കൊച്ചി: ആസന്നമാകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിം സമുദായത്തിന് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഇരു മുന്നണികളോടും കേരള മുസ്‌ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന ഏകദിന ശില്പശാല അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

city exchange

അര്‍ഹമായ പരിഗണന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ലഭിച്ചില്ലെങ്കില്‍ മുസ്‌ലിം യുവാക്കളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും ശില്പശാല ധാരണയായി.

ഇടത്- വലത് മുന്നണികളില്‍ പെട്ട രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോള്‍ മുസ്‌ലിം അവഗണന ഒഴിവാക്കണമെന്നും പാര്‍ട്ടി നേതൃത്വത്തോട് ക്യാമ്പ് ആവശ്യപ്പെട്ടു.

യൂത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ് ഇ സഞ്ജയ്ഖാന്‍ അധ്യക്ഷത വഹിച്ചു. ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബയാര്‍ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു. ബഷീര്‍ തോനക്കല്‍, എന്‍ ഇ അബ്ദുല്‍സലാം, സി കെ. ജുബൈര്‍ എടപ്പാള്‍, മുഹമ്മദ് സഗീര്‍ കാക്കനാട്, നഹാസ് പത്തനംതിട്ട, കാദര്‍മാന്യ കാസര്‍ഗോഡ്, നജീബ് തൃശൂര്‍, ജംഷീര്‍ നിലമ്പൂര്‍, ഷഹനാസ് ഗുരുവായൂര്‍, ബീമാപ്പള്ളി സക്കിര്‍, നജീബ് കളമശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image

കേരളത്തില്‍ മുഴുവന്‍ ജില്ലകളിലും ‘വഴി തെറ്റുന്ന യുവതയ്ക്കു വഴികാട്ടിയായി’ എന്ന പേരില്‍ യൂത്ത് കൗണ്‍സില്‍ ജില്ലാ കണ്‍വെന്‍ഷനുകള്‍ നടത്തി ജില്ലാ കമ്മിറ്റി രൂപീകരിക്കുവാനും തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റായി അഡ്വ. എസ് ഇ സഞ്ജയ് ഖാന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് സഗീര്‍ കാക്കനാട് എന്നിവര്‍ ഉള്‍പ്പെടെ 25 അംഗ സംസ്ഥാന കമ്മിറ്റിക്കും ക്യാമ്പ് അന്തിമ അംഗീകാരം നല്‍കി.

Share This Article
Leave a Comment
error: Content is protected !!