

ദോഹ: ഖത്തറിലേക്ക് നിരോധിത വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച ഒരു യാത്രക്കാരനെ വിമാനത്താവള അധികൃതര്‍ പിടികൂടി.

നിരോധിത ലിറിക്ക ഗുളികകളുമായി രാജ്യത്ത് എത്തിയ ഒരു യാത്രക്കാരന്റെ ഭക്ഷണപ്പാത്രത്തിന്റെ അറകള്‍ക്കുള്ളിലാണ് മയക്കുമരുന്ന് വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്.

സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു വീഡിയോയില്‍, ഖത്തര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പുതിയ ഭക്ഷണം അടങ്ങിയ ഭക്ഷണപ്പാത്രം കാലിയാക്കുന്നതും ഫോയിലില്‍ പൊതിഞ്ഞ ഗുളികകള്‍ കണ്ടെത്തുന്നതും കാണാം.
യാത്രക്കാരനില്‍ നിന്ന് ആകെ 2,100 ലിറിക്ക ഗുളികകള്‍ പിടിച്ചെടുത്തു.
യാത്രക്കാരില്‍ ഒരാളുടെ ബാഗില്‍ നിരോധിത ഉത്പന്നം ഉണ്ടെന്ന് കസ്റ്റംസ് ഇന്‍സ്‌പെക്ടറുടെ സംശയത്തെ തുടര്‍ന്നാണ് പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തിയത്.

