റവാബി സ്‌പോര്‍ട്‌സ് ലീഗ് സീസണ്‍ 2 ആരംഭിച്ചു

Web Desk
1 Min Read

ദോഹ: റവാബി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന റവാബി സ്‌പോര്‍ട്‌സ് ലീഗ് സീസണ്‍ 2 കിക്കോഫ് ചെയ്തു. ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജീവനക്കാരും കായിക പ്രേമികളുടെയും പങ്കെടുത്തു.

city exchange

ഉദ്ഘാടന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജ്മല്‍ അബ്ദുല്ല, ഗ്രൂപ്പ് ഡയറക്ടര്‍മാരായ മുഹമ്മദ് സാദിക്, ഹാരിസ് തയ്യില്‍, ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കണ്ണു ബക്കര്‍, മുഹമ്മദ് ജസീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റവാബി മാനേജ്‌മെന്റിലെ ജീവനക്കാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, കൂട്ടായ്മ ശക്തിപ്പെടുത്തുക, ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ രൂപീികരിച്ച റവാബി സ്‌പോര്‍ട്‌സ് ലീഗ് സീസണ്‍ 2-ല്‍ റവാബി സ്പാര്‍ക്ക്സ്, റവാബി റോയല്‍സ്, റവാബി കിംഗ്‌സ്, റവാബി സ്റ്റാര്‍സ് എന്നീ ടീമുകള്‍ പങ്കെടുത്തു. ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ബാഡ്മിന്റണ്‍, ടഗ് ഓഫ് വാര്‍, അത്‌ലറ്റിക്‌സ് തുടങ്ങിയ വിവിധ കായിക ഇനങ്ങളില്‍ ടീം അംഗങ്ങള്‍ മത്സരിക്കും.

ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, അല്‍ ഘറാഫ സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!