

അങ്കമാലി: സംസ്ഥാന ബജറ്റ് സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും വഞ്ചിച്ചതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അങ്കമാലി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സബ് ട്രഷറിക്ക് മുമ്പില്‍ ധര്‍ണ്ണയും സംസ്ഥാന ബജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി മുരളി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എസ് ഡി ജോസ് അധ്യക്ഷത വഹിച്ചു.
പെന്‍ഷന്‍ പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, ഡി എ കുടിശ്ശിക ഉടന്‍ നല്‍കുക, മെഡിസെപ് അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം.

സംസ്ഥാന കമ്മറ്റി അംഗം എം പി ഗീവര്‍ഗീസ്, കെ ഒ ഡേവീസ്, ടി എ ജോണി, ടി ടി കൊച്ചുത്രേസ്യാ, ടെസ്സി ജോണി, റെനി സോജന്‍, ബിന്‍സ ജോഷി, എ കെ പവിത്രന്‍, എന്‍ എഫ് മാത്യു, കെ എസ് രാധാകൃഷ്ണപിള്ള, ടി ജെ തോമസ്‌കുട്ടി, പി ഒ ജോര്‍ജ്, വി സി പൗലോസ്, സി ഒ പൗലോസ്, കെ പി സണ്ണി, എം ഒ അഗസ്റ്റ്യന്‍, ഫ്രാന്‍സിസ് മുട്ടത്തില്‍, കെ ടി തോമസ്, എം ഒ ജോര്‍ജ്, ജി യു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
