

ദോഹ: ഇന്ത്യന്‍ എംബസിയുടെ അംഗീകാരമുള്ള മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം ഖത്തര്‍ ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച് മലപ്പുറം പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ്- സീസണ്‍ 2 പ്രഖ്യാപിച്ചു. ഏപ്രില്‍ 12 മുതല്‍ 17 വരെ ദോഹയില്‍ ടൂര്‍ണമെന്റ് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഇത്തവണ 10 ഫ്രാഞ്ചൈസി ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഡ്രീം പ്രോപ്പര്‍ട്ടി, ക്രിക്‌സ് എരമംഗലം, ക്യൂ ടീം, ടെക്‌നോമീഡിയ, ബ്ലാക്ക് ക്യാറ്റ്, പൊന്നാനി കെ എം സി സി, ടെക്മോ, മാഷ് ഇലവന്‍, എ എ കെ വൈ സി ടി കിങ്സ്, ഡോര്‍മെക് സോണ്‍ 91 എന്നീ ടീമുകളാണ് മത്സരത്തിനൊരുങ്ങുന്നത്.

മത്സരങ്ങളില്‍ 180-ലധികം കളിക്കാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കളിക്കാരുടെ ലേലം ഈ മാസം അവസാനത്തോടെ നടത്തുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രഖ്യാപന പരിപാടിയില്‍ മെജസ്റ്റിക് മലപ്പുറത്തിന്റെ പ്രസിഡന്റ് നിഹാദ് അലി, ജനറല്‍ സെക്രട്ടറി വിനോദ് പുത്തന്‍വീട്ടില്‍, ട്രഷറര്‍ ജിതിന്‍ ചക്കോത്, മലപ്പുറം പ്രീമിയര്‍ ലീഗ് സംഘാടകരായ അലി ഹസ്സന്‍, ഷക്കീര്‍ എന്നിവര്‍ പങ്കെടുത്തു.

