

ആലുവ: ഡോ. ഷൈക്കാസ് യുനാനി ക്ലിനിക്ക് ഇടപ്പള്ളിയുടെയും റോട്ടറി ക്ലബ് കളമശ്ശേരിയുടെയും നേതൃത്വത്തില്‍ ദേശീയ യുനാനി ദിനാഘോഷത്തിന്റെ ഭാഗമായി വയോജനങ്ങള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കര്‍മ കേന്ദ്ര കളമശ്ശേരിയില്‍ നടന്ന ചടങ്ങ് റോട്ടറി മുന്‍ പ്രസിഡന്റ് നാരായണ മേനോന്‍ ഉദ്ഘാടനം ചെയ്തു.

അര്‍ബന്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് കുഞ്ഞുമോന്‍ കാഞ്ഞിരത്തിങ്കള്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ. ഷൈക്ക കുഞ്ഞുമോന്‍, ഡോ. നഈമ ഫര്‍ഹത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .

ക്യാമ്പില്‍ സൗജന്യ പരിശോധനയും ഔഷധ കിറ്റുകളും വിതരണം നടത്തി.
