മോണങ്ങാട്ട് മൊയ്തുവിന് ആദരവ്

Web Desk
1 Min Read

രാമന്തളി: പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം മോണങ്ങാട്ട് മൊയ്തുവിനെ വാര്‍ഡിലുള്ള പതിനാറോളം കുടുംബശ്രീ യൂണിറ്റുകള്‍ ചേര്‍ന്ന് ഗ്രാമസഭയില്‍ ആദരിച്ചു. കുടുംബശ്രീയിലുള്ള 226 അംഗങ്ങള്‍ക്കും മറ്റു ഗ്രാമസഭയില്‍ പങ്കെടുത്തവര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ കലാപരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള ഉപഹാരമായി ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി ഡസ്റ്റ്പാനും മറ്റ് ഉപഹാരങ്ങളും നല്‍കി.

city exchange

ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. മോണങ്ങാട്ട് മൊയ്തു സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു നീലകണ്ഠന്‍, രണ്ടാം വാര്‍ഡ് അംഗം ശുഹൈബ ആശംസകള്‍ നേര്‍ന്നു.

രാമന്തളി ജെ പി എച്ച് എന്‍ അളക പി വി ആരോഗ്യ മേഖലയെ കുറിച്ചും സി പ്രമീള തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചും വിശദികരിച്ചു. ചടങ്ങിന് കൃഷി അസ്സിസ്റ്റന്റ് രാജി നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!