

ദോഹ: ബിന്‍ സൈദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ബിന്‍ മഹ്മൂദ് ഈദ്ഗാഹ് മസ്ജിദില്‍ സംഘടിപ്പിക്കുന്ന അഹ്ലന്‍ റമദാന്‍ പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍ ഉമര്‍ ഫൈസി പ്രഭാഷണം നടത്തും.

ഫെബ്രുവരി 21 വെള്ളിയാഴ്ച ഇശാ നമസ്‌കാര ശേഷമാണ് പരിപാടി.

മെട്രോ വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഗോള്‍ഡ് ലൈനില്‍ ബിന്‍ മഹ്മൂദ് മെട്രോ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ എളുപ്പത്തില്‍ പള്ളിയില്‍ എത്തിച്ചേരാം.
വിശ്വാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുണ്യമാസമായ റമദാനിലേക്ക് അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ മതകാര്യ വകുപ്പിന് കീഴില്‍ മലയാളികള്‍ക്കായി അഹ്ലന്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 60004485 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

