

കോഴിക്കോട്: ഖത്തറിലെ പ്രമുഖ വ്യവസായിയും മനുഷ്യ സ്‌നേഹത്തിന്റെ മാതൃകയുമായ സൈനുല്‍ ആബിദ് എന്ന ആബിദ്ക്കയ്ക്ക് സൗഹൃദ ലോകം സമ്മാനിച്ച സൗഹൃദ നിലാവൊളി എന്ന പുസ്തകം കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ പ്രൗഡമായ സദസ്സില്‍ പ്രകാശിതമായി. കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് അക്ഷാരര്‍ഥത്തില്‍ കോഴിക്കോട് നടന്ന സാംസ്‌കാരിക സംഗമമായി.

രാഷ്ട്രീയ- സാമൂഹിക- മത- സാംസ്‌കാരിക വേദികളില്‍ വ്യത്യസ്തത നിലപാടുകള്‍ പുലര്‍ത്തുന്നവരുടെ കൂടിച്ചേരലിന്റെ വേദി കൂടിയായി ബന്ധുക്കള്‍, സുഹൃത്തുക്കള്‍, നാട്ടുകാര്‍, വ്യവസായ പ്രമുഖര്‍, സാഹിത്യ കാരന്മാര്‍ എന്നിവരെല്ലാം സാക്ഷികളായി.


കേരള നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാത്ത വലിയ മനസ്സിന്റെ ഉടമയാണ് ആബിദ്ക്ക എന്ന് സ്പീക്കര്‍ പറഞ്ഞു. പാവങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ കാണിക്കുന്ന ആബിദ്ക്കയുടെ താത്പര്യം മറ്റ് പല സമ്പന്നര്‍ക്കും ഇല്ലെന്നും ആരെയും ആകര്‍ഷിക്കുന്ന വശ്യമായ പുഞ്ചിരിയും അദ്ദേഹത്തിന്റെ പ്രത്യേകത യാണ്. വിദ്യാര്‍ഥി രാഷ്ട്രീയ കാലത്ത് തുടങ്ങിയ സൗഹൃദം ഇന്നും തുടരുന്നതില്‍ സന്തോഷവനാണെന്നും സ്പീക്കര്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്‍ വഴിയാണ് തനിക്ക് ആബിദ്ക്കയെ പരിചയമെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പുസ്തം നല്‍കി പ്രകാശനം ചെയ്തു.
പാവങ്ങളെയും പ്രയാസപ്പെടുന്നവരെയും സഹായിക്കുന്നതിലും അവരുടെ ഉന്നമനത്തിനും ആരെയും കാത്തുനില്‍ക്കാതെ മുന്നിട്ടിറങ്ങുന്ന മനുഷ്യ സ്‌നേഹിയാണ് ആബിദ്ക്കയെന്ന് തങ്ങള്‍ പറഞ്ഞു. പാവങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്ന ആബിദ്ക്ക എല്ലാവര്‍ക്കും മാതൃകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ ടി പി ചെറുപ്പ ആമുഖ പ്രഭാഷണം നടത്തി. പി പി ഉമര്‍ മുസലിയാര്‍ കൊയ്യോട്, എം പിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, എം എല്‍ എമാരായ എം കെ മുനീര്‍, കെ പി എ മജീദ്, കെ പി മോഹനന്‍, പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി എന്‍ ചന്ദ്രന്‍, ഖാദി നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, കാലടി സര്‍വ്വ കലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗീതാ കുമാരി, ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, റിപ്പോര്‍ട്ടര്‍ ടി വി ഡിജിറ്റല്‍ ഹെഡ് ഉണ്ണി ബാലകൃഷ്ണന്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, കെ പി സി സി ജനറല്‍ സെക്രട്ടറി കെ ജയന്ത്, പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ പി ഹാഷിം, മുന്‍ ചെയര്‍പേഴ്‌സണല്‍ കെ വി റംല, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, പി പി എ ഹമീദ്, എന്‍ സി അബൂബക്കര്‍, ഉമ്മര്‍ പാണ്ടികശാല, എം എ റസാഖ് മാസ്റ്റര്‍, ടി ടി ഇസ്മായില്‍, വിനീത അനില്‍, പി കെ പ്രവീണ്‍, വി സുരേന്ദ്രന്‍, അഡ്വ.് കെ എ ലത്തീഫ്, കൈരളി ബുക്‌സ് മാനേജിങ് എഡിറ്റര്‍ ഓ അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

