

ദോഹ: ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മാര്‍ച്ച് 28, 29 തിയ്യതികളില്‍ ഈദ് ബസാര്‍ സംഘടിപ്പിക്കും. വൈകിട്ട് ആറുമുതലാണ് ഈദ് ബസാര്‍ പ്രവര്‍ത്തിക്കുക.

ചെറുകിട ഇന്ത്യന്‍ സംരംഭകര്‍ക്ക് കരകൗശല വസ്തുക്കള്‍, തുകല്‍ വസ്തുക്കള്‍, ആഭരണങ്ങള്‍, പരമ്പരാഗത വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ് ഈദ് ബസാര്‍ ഒരുക്കുന്നത്.

ലൈവ് ഹെന്ന, ഭക്ഷണ കൗണ്ടറുകള്‍ തുടങ്ങിയവയും ഈദ് ബസാറിന്റെ ആകര്‍ഷണമായിരിക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.
