പാലിയേറ്റീവ് രോഗി ബന്ധു സംഗമം

Web Desk
1 Min Read

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് രോഗി ബന്ധു സംഗമം നടത്തി. കീഴ്മാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി ലാലു ഉദ്ഘാടനം ചെയ്തു.

city exchange

വൈസ് പ്രസിഡണ്ട് സ്‌നേഹ മോഹനന്‍ അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസി സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ റസീല ഷിഹാബ്, റസീന നജീബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാജു മത്തായി, കൃഷ്ണകുമാര്‍ വി, ഹിദ ജയകുമാര്‍, സാഹിദ അബ്ദുല്‍ സലാം, ആബിദ അബ്ദുല്‍ ഖാദര്‍, സലില ടീച്ചര്‍, സിമി അഷറഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് എന്നിവര്‍ പ്രസംഗിച്ചു.

ഇന്ത്യയിലെ ആദ്യത്തെ വീല്‍ ചെയര്‍ മജിഷ്യന്‍ ശരത് പടിപ്പുരയെ ആദരിച്ചു. മാജിക് ഷോ, സിനിമാ ഗാനങ്ങള്‍, നാടന്‍ പാട്ട്, മെന്റലിസം എന്നിവ ഉള്‍പ്പെട്ട മോട്ടിവേഷന്‍ ഷോ ശരത് പടിപ്പുര അവതരിപ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!