

മക്ക: സിറിയയിലെ വിദേശകാര്യ- പ്രവാസി മന്ത്രി അസദ് അല്‍ ഷൈബാനിയുമായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത മന്ത്രിതല യോഗത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ബിന്‍ ജാസിം അല്‍താനി പങ്കെടുത്തു.

ജി സി സി രാജ്യങ്ങളും സിറിയയും തമ്മിലുള്ള സഹകരണ ബന്ധങ്ങളും സിറിയയില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള വികസന, പുനര്‍നിര്‍മ്മാണ പദ്ധതികളെ പിന്തുണയ്ക്കുന്നതിനുള്ള മാര്‍ഗങ്ങളും അജണ്ടയില്‍ ഉള്‍പ്പെട്ടിരുന്നു.

സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, പ്രദേശിക സമഗ്രത, സ്വാതന്ത്ര്യം, വികസനം, സമൃദ്ധി എന്നിവയ്ക്കായുള്ള ഖത്തറിന്റെ പൂര്‍ണ പിന്തുണ യോഗത്തില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ആവര്‍ത്തിച്ചു.
