

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പുതിയ കമ്മിറ്റി അധികാരമേറ്റു. മുന്‍ ജനറല്‍ സെക്രട്ടറി മോഹന്‍ കുമറില്‍ നിന്നും പുതിയ ജനറല്‍ സെക്രട്ടറി അബ്രഹാം കെ ജോസഫ് ഫയല്‍ ഏറ്റുവാങ്ങി.

പുതിയ കമ്മിറ്റിയുടെ ഭാരവാഹികളായി എ പി മണികണ്ഠന്‍ (പ്രസിഡന്റ്), ശന്തനു ദേശ്പാണ്ഡെ (വൈസ് പ്രസിഡന്റ്), അബ്രഹാം കെ ജോസഫ് (ജനറല്‍ സെക്രട്ടറി), അഫ്‌സല്‍ അബ്ദുല്‍ മജീദ്, പ്രദീപ് പിള്ളൈ (സെക്രട്ടറി), ബിശ്വജിത്ത് ബാനര്‍ജി (ഹെഡ് ഓഫ് ഫിനാന്‍സ്), നന്ദിനി അബ്ബഗോനി (ഹെഡ് ഓഫ് കള്‍ച്ചറല്‍ ആക്ടിവിറ്റീസ്), രാകേഷ് വാഗ് (ഹെ്ഡ് ഓഫ് എച്ച് ആര്‍, അഡ്മിന്‍ ആന്റ് കോണ്‍സുലാര്‍), രവീന്ദ്ര പ്രസാദ് (ഹെഡ് ഓഫ് അഫിലിയേഷന്‍), സന്ദീപ് ശ്രീരാം റെഡ്ഡി (ഹെഡ് ഓഫ് ഐ ടി ആന്റ് സോഷ്യല്‍ മീഡിയ), അനു ശര്‍മ (ഹെഡ് ഓഫ് എജുക്കേഷണല്‍ ആക്ടിവിറ്റീസ്), വെങ്കപ്പ ഭഗവതുല (ഹെഡ് ഓഫ് ഇന്‍ ഹൗസ് ആക്ടിവിറ്റീസ്) എന്നിവരാണ് ചുമതലയേറ്റത്.

ചടങ്ങില്‍ പി എന്‍ ബാബുരാജന്‍, വൈഭവ് എ തണ്ടാലെ, മന്നാംഗി വി എസ്, അഷറഫ് ചിറക്കല്‍, മോനിക മോഡി, സതിക് ബച്ച ശംസുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
