

ദോഹ: ചികിത്സയിലായിരുന്ന കര്‍ണാടക സ്വദേശി ഖത്തറില്‍ നിര്യാതനായി. ബെംഗളൂരു നല്ലൂര്‍ ബിലാല്‍ നഗര്‍ സയ്യിദ് മുന്‍തഖീം (27) ആണ് കാന്‍സര്‍ ഹോസ്പിറ്റലില്‍ നിര്യാതനായത്.

ഭാര്യയും ഒരു പെണ്‍കുട്ടിയും ഉണ്ട്. എട്ടു വര്‍ഷമായി ഖത്തറില്‍ ഉമ്മു സലാല്‍ അലിയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കാന്‍സര്‍ ബാധിച്ച് ചികിത്സ നടക്കവെയാണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയായി മൃതദേഹം സ്വദേശമായ ബാംഗ്ലൂരിലേക്ക് കൊണ്ടുപോകുമെന്ന് ഐ സി എഫ് നാഷണല്‍ വെല്‍ഫെയര്‍ സമിതി അംഗം നൗഫല്‍ മലപ്പട്ടം അറിയിച്ചു.
