

ദോഹ: തൃശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് അലുംനിയുടെ ഖത്തര്‍ ചാപ്റ്ററായ ‘ക്യൂഗെറ്റ്’ റമദാനില്‍ ‘പുണ്യ നിലാവ്’ എന്ന പേരില്‍ ഇഫ്താര്‍ സംഗമം അബൂഹമൂര്‍ എം ഇ എസ് സ്കൂള്‍ കെ ജി വിഭാഗത്തില്‍ സംഘടിപ്പിച്ചു. ക്യൂഗെറ്റ് കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി റമദാനില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിക്കുന്നുണ്ട്.

ഫിറോസ് പി ടി റമദാന് സന്ദേശം നല്കി. പ്രസിഡന്റ് ടോമി വര്‍ക്കി അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്, ഐ ബി പി സി പ്രസിഡന്റ് താഹ, ക്യുഗെറ്റ് ട്രഷറര്‍ വര്‍ഗ്ഗീസ് കെ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
