

കൊച്ചി: മമ്മൂട്ടിയുടെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് അഭ്യൂഹം. അദ്ദേഹം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ചിത്രീകരണം നിര്‍ത്തി ദുല്‍ഖര്‍ സല്‍മാനും ചെന്നൈയിലെത്തിയിട്ടുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ അദ്ദേഹവുമായി അടുത്ത ബന്ധങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഈ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നില്ല.

എന്നാല്‍ മമ്മൂട്ടി ആരോഗ്യവാനാണെന്നും അദ്ദേഹത്തിന് ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും മറ്റു പ്രചരണങ്ങളെല്ലാം തെറ്റാണെന്നും റമദാന് ശേഷം മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രത്തില്‍ മോഹന്‍ലാലുമായി ചേര്‍ന്നുള്ള ബാക്കി ഭാഗങ്ങളില്‍ അഭിനയിക്കുമെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. റമദാന്‍ ആയതിനാല്‍ അദ്ദേഹം ചിത്രീകരണത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട പി ആര്‍ ഒയെ ഉദ്ദരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ പരിശോധനയില്‍ കുടല്‍ കാന്‍സറിന്റെ തുടക്കം കണ്ടെത്തിയതായും റേഡിയേഷന്‍ ചെയ്ത് പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമാണെന്നും മറ്റു പ്രയാസങ്ങളൊന്നുമില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നുണ്ട്.
എന്നാല്‍ മഹേഷ് നാരായണന്‍ ചിത്രവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ നടത്തിയ ചിത്രീകരണത്തിനിടയില്‍ കാലാവസ്ഥാ മാറ്റം അദ്ദേഹത്തിന് നേരിയ ശ്വാസതടസ്സത്തിന് കാരണമായതാണെന്നും ഇപ്പോള്‍ വിശ്രമത്തിലാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൂര്‍ണ ആരോഗ്യത്തോടെ ഏപ്രില്‍ ആറിന് മഹേഷ് നാരായണന്‍ പടത്തില്‍ ജോയിന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
ഏപ്രില്‍ 10ന് റിലീസ് നിശ്ചയിച്ച ബസൂക്കയാണ് അദ്ദേഹത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത സിനിമ.
‘മമ്മൂട്ടി ചേട്ടന്‍ സുഖമായിരിക്കുന്നു’, ‘ഇക്ക സുഖമായിരിക്കുന്നു’ തുടങ്ങിയ പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

