പറപ്പനങ്ങാടി പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം

Web Desk
1 Min Read

ദോഹ: പറപ്പനങ്ങാടി പ്രവാസി അസോസിയേഷന്‍ (ക്യു പി പി എസ്) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം പി ഒ അബ്ദുല്‍ വഹാബിന്റെ മജ്‌ലിസില്‍ അരങ്ങേറി. പി ഒ അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ വഹാബ്, ഷഫീഖ്, ശ്രീജിത്ത് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

city exchange

പ്രവാസികള്‍ക്കായി വിവിധ ക്ഷേമപദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഐ സി ബി എഫ് ഇന്‍ഷുറന്‍സും നോര്‍ക്കയും സംബന്ധിച്ചുള്ള അവബോധ ക്ലാസുമായി സിദ്ദീഖ് ചെറുവെല്ലൂര്‍ സംസാരിച്ചു. പ്രവാസികളുടെ സാമ്പത്തിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികളുടെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.

സംഗമം സമൂഹ ഐക്യത്തിന്റെയും സഹകരണത്തിന്റെയും സന്ദേശം നല്‍കി സമാപിച്ചു. തുടര്‍ന്ന് നടന്ന ഇഫ്താര്‍ വിരുന്നിലൂടെ സാഹോദര്യവും സാംസ്‌കാരിക ഐക്യവും ഊന്നിപ്പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!