സമൂഹ ഇഫ്ത്താര്‍ വിരുന്നൊരുക്കി തൃശൂര്‍ ജില്ലാ സൗഹൃദ വേദി

Web Desk
2 Min Read

ദോഹ: തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ഇഫ്താര്‍ സംഗമം അല്‍ മഷാഫിലുള്ള പോഡാര്‍ പേള്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു. വേദിയുടെ അംഗങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ ഇഫ്ത്താറില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു.

city exchange

വേദി ഫസ്റ്റ് വൈസ് പ്രസിഡണ്ട് ഷറഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഇഫ്ത്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. വേദി ജനറല്‍ സെക്രട്ടറി വിഷ്ണു ജയറാം ദേവ് സ്വാഗതം ആശംസിച്ചു. മത പണ്ഡിതന്‍ ഉസ്താദ് ഷഹീര്‍ ബാഖവി ചുഴലി റമദാന്‍ സന്ദേശം നല്‍കി.

ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍, സൗഹൃദവേദി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ വി എസ് നാരായണന്‍, ബോര്‍ഡ് അംഗങ്ങളായ വി കെ സലിം, എ കെ നസീര്‍, കെ എം എസ് ഹമീദ്, പി മുഹസിന്‍, വി ബി കെ മേനോന്‍, വേദി ട്രഷര്‍ മുഹമ്മദ് റാഫി കണ്ണോത്ത്, ജനറല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ,
കുടുംബ സുരക്ഷാ പദ്ധതി ചെയര്‍മാന്‍ പ്രമോദ് മൂന്നിനി, കാരുണ്യം പദ്ധതി ചെയര്‍മാന്‍ കെ ശ്രീനിവാസന്‍, ഇഫ്ത്താര്‍ സെക്ടര്‍ കോര്‍ഡിനേറ്റര്‍മാരായ ഡെറിക്ക് ജോണ്‍, അഷറഫ്, വനിതാ കൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ റജീന സലിം, ഇഫ്ത്താര്‍ വനിതാ കോര്‍ഡിനേറ്റര്‍മാരായ സെമി നൗഫല്‍, റംഷി ബദറുദീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വനിതകള്‍ക്കായി പ്രത്യേകം പ്രശസ്ത പ്രഭാഷക ത്വയ്യിബ ഇര്‍ഷാദ് റമദാന്‍ സന്ദേശം കൈമാറി. നോര്‍ക ഡയറക്ടര്‍ റൗഫ് കൊണ്ടോട്ടി, വിവിധ സംഘടനാ നേതാക്കള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വേദി സെക്രട്ടറി അബ്ദുല്‍ റസാഖ് ഔദ്യോഗിക പരിപാടികള്‍ നിയന്ത്രിച്ചു. ഇഫ്താര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അഷ്‌റഫ് കുമ്മംകണ്ടത്ത് ചടങ്ങിന് നന്ദിപ്രകാശിപ്പിച്ചു.

- Advertisement -
Ad image

റമദാന്‍ സന്ദേശത്തില്‍ ഉസ്താദ് ഷഹീര്‍ ബാഖവി ഇന്നത്തെ സമൂഹത്തില്‍ മതസൗഹാര്‍ദത്തിന്റെ പ്രാധാന്യത്തില്‍ ഊന്നിക്കൊണ്ടുള്ള സൗഹൃദ വേദിയുടെ ഇടപെടലുകളെ പ്രകീര്‍ത്തിച്ച് സംസാരിച്ചു. വേദി സെന്‍ട്രല്‍ കമ്മറ്റി, അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍, സെക്ടര്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റമദാനിലെ നാടന്‍ ഭക്ഷണ വിഭവങ്ങളുടെ കലവറ ഒരുക്കിയതും വേദിയുടെ വനിതാ വിഭാഗം സ്ത്രീകള്‍ക്കും വയോധികര്‍ക്കുമായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതും ഈ നോമ്പുതുറയുടെ പ്രത്യേകതകളായി വിലയിരുത്തപ്പെട്ടു.

സമൂഹ നോമ്പുതുറയുടെ കോര്‍ഡിനേറ്ററായ അഷറഫ് കുമ്മംകണ്ടം, ഭക്ഷണമൊരുക്കല്‍ നിയന്ത്രിച്ച ജനറല്‍ കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, നൂറില്‍പരം വളണ്ടിയര്‍മാരെ ഏകോപിപ്പിച്ച വളണ്ടിയര്‍ കോ ഓര്‍ഡിനേറ്റര്‍ ജോജു കൊമ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!