പുതുവര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി ‘നടുമുറ്റം ബുക്‌സ്വാപ്’; ഉപയോഗപ്പെടുത്തിയത് ആയിരത്തോളം വിദ്യാര്‍ഥികള്‍

Web Desk
1 Min Read

ദോഹ: പുതിയ അധ്യയന വര്‍ഷത്തിന്റെ മുന്നോടിയായി ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടുമുറ്റം ഖത്തര്‍ സംഘടിപ്പിച്ച ബുക്‌സ്വപ് നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

city exchange

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ രക്ഷിതാക്കള്‍ക്ക് സാമ്പത്തിക ചെലവ് ചുരുക്കുക, വിദ്യാഭ്യാസം പ്രകൃതി സൗഹൃദമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നടുമുറ്റം ഖത്തര്‍ ബുക്‌സ്വാപ് 2025 സംഘടിപ്പിച്ചത്. വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ ആയിരത്തിലധികം വിദ്യാര്‍ഥികളാണ് പദ്ധതിയുടെ ഉപഭോക്താക്കളായത്.

നുഐജയിലെ പ്രവാസി വെല്‍ഫെയര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഐ സി ബി എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് പദ്ധതി ഉദ്ഘാടനം ചെയ്തു.

സാധാരണക്കാരായ പ്രവാസി കുടുംബങ്ങള്‍ക്ക് സാമ്പത്തികമായി താങ്ങാവുന്ന പദ്ധതി ഏറെ പ്രശംസനീയമാണെന്നും മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ നടുമുറ്റം പ്രസിഡണ്ട് സന നസീം അധ്യക്ഷത വഹിച്ചു.

- Advertisement -
Ad image

രണ്ട് ദിവസങ്ങളിലായിട്ടാണ് ബുക്‌സ്വാപ് നടന്നത്. പുസ്തക വിതരണം സുഗമമാക്കാന്‍ പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷന്‍ വഴിയും നടുമുറ്റത്തിന്റെ നേതൃത്വത്തില്‍ വിവിധ സ്‌കൂളുകള്‍ക്ക് വേണ്ടി രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി രക്ഷിതാക്കള്‍ നേരിട്ട് തന്നെ പുസ്തകങ്ങള്‍ കൈമാറ്റം ചെയ്യുകയും കൂടാതെ വിവിധ ഏരിയ കോഡിനേറ്റര്‍മാര്‍ വഴി പുസ്തകങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

നടുമുറ്റം പ്രസിഡന്റ് സന നസീം, ജനറല്‍ സെക്രട്ടറി ഫാത്വിമ തസ്‌നീം, വൈസ് പ്രസിഡന്റുമാരായ ലത കൃഷ്ണ, നജ്‌ല നജീബ്, സെക്രട്ടറി സിജി പുഷ്‌കിന്‍, ട്രഷറര്‍ റഹീന സമദ്, കണ്‍വീനര്‍മാരായ സുമയ്യ തഹ്‌സീന്‍, ഹുദ എസ് കെ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജ്‌ന സാക്കി, നുഫൈസ, ജോളി തോമസ്, സകീന അബ്ദുല്ല, സനിയ്യ കെ സി, നിജാന പി പി, രജിഷ പ്രദീപ്, അഹ്‌സന കരിയാടന്‍, ഹുമൈറ വാഹിദ്, ജമീല മമ്മു, ഖദീജാബി നൗഷാദ്, മുബഷിറ ഇസ്ഹാഖ്, വാഹിദ നസീര്‍, ഫരീദ, ഹനാന്‍, വിവിധ ഏരിയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

Share This Article
Leave a Comment
error: Content is protected !!